പാലക്കാട്:വിഖ്യാതമായ ഖസാക്കിന്റെ ഇതിഹാസം പിറന്ന തസ്രാക്കില്‍ നിന്നും അക്ഷര മധുരം നുകര്‍ന്ന് അറിവിന്റെ അപാരതയിലേക്ക് ഒരു തലമുറ കൂടി പിച്ചവെച്ചു. ഇതിഹാസ കഥാകാരന്റെ സ്മരണകള്‍ ജ്വലിക്കുന്ന ഒ.വി.വിജയന്‍ സ്മാരകത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ നിരവധി കുരുന്നുകള്‍ പങ്കെടുത്തു. ഒ.വി.വിജയന്‍ പ്രതിമക്ക് അഭിമുഖമായി അലങ്കരിച്ച രണ്ട് പവലിയനുകളിലാണ് വിദ്യാരംഭ ചടങ്ങ് നടന്നത്.അമ്പതോളം കുട്ടികള്‍ പങ്കെടുത്തു. നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ ഡോ.പി.കെ.രാജശേഖരന്‍ എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് നല്‍കി. തുടര്‍ന്ന് കുട്ടികളോട് ഇരുവരും സംവദിച്ചു. ഡി.സി.ബുക്‌സും ഒ.വി.വിജയന്‍ സ്മാരക സമിതിയും ചേര്‍ന്നാണ് വിദ്യാരംഭം സംഘടിപ്പിച്ചത്.ഇനി എല്ലാ വര്‍ഷവും വിപുലമായി വിദ്യാരംഭം നടത്താന്‍ തീരുമാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!