Day: June 25, 2024

അട്ടപ്പാടി ചുരത്തില്‍ മരം വീണ് ഗതാഗത തടസ്സം

അഗളി : അട്ടപ്പാടി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ആറാംവളവില്‍ ഇന്ന് രാത്രി 10.50ഓടെയാണ് സംഭവം. മരം നീക്കാനുള്ള ശ്രമം നടന്നുവരുന്നതായാണ് വിവരം.മഴക്കാലത്ത് മണ്ണിടിച്ചിലിന് പുറമേ ചുരത്തില്‍ മരംവീണ് ഗതാഗതം തടസ പ്പെടുന്നത് പതിവാണ്. ഉണങ്ങിയ മരങ്ങളാണ് അപകടംവിതയ്ക്കുന്നത്. ഒമ്പതാം…

കരിമ്പ സ്‌കൂളില്‍ വിജയോത്സവം നടത്തി

കല്ലടിക്കോട് : കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു. വിജയോത്സവം നിറവ് -2024 എന്ന പേരില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പി.എസ്. രാമചന്ദ്രന്‍ അധ്യക്ഷനായി.…

ദേശബന്ധു സ്‌കൂളില്‍ വിജയോത്സവം നടത്തി

തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചവരെ അനുമോദിച്ചു. വിജയോത്സവം 2024 എന്ന പേരില്‍ നടന്ന പരിപാടി പൂര്‍വവിദ്യാര്‍ഥിയും ബി.എസ്.എഫ്. റിട്ടേയര്‍ഡ് ഐജി യുമായ ജോര്‍ജ് മാഞ്ഞൂരാന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.പ്രവീണ്‍കുമാര്‍ അധ്യക്ഷനായി.…

കാണ്മാനില്ല

പാലക്കാട് : കണ്ണാടി കുടവക്കോട് ഹരിദാസിനെ (54) 2007 ഓഗസ്റ്റ് മുതല്‍ താമസസ്ഥ ലത്തുനിന്നും കാണാതായതായി ടൗണ്‍ സൗത്ത് പോലീസ് അറിയിച്ചു. 17 വര്‍ഷമായി പൊലീസ് കേസെടുത്ത് അന്വേഷിക്കുന്ന ഇദ്ദേഹത്തെപറ്റി എന്തെങ്കിലും വിവരം അറി യുന്നവര്‍ 0491 2537368 എന്ന ടൗണ്‍…

ഉന്നതവിജയികളെ അനുമോദിച്ചു

കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ സ്വകാര്യ ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ അനുമോദിച്ചു. മണ്ണാര്‍ക്കാട് കല്ലടിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന മഞ്ചാടിക്കല്‍ ബസ് സര്‍വീസിന്റെ നേതൃത്വത്തിലാണ് ഉന്നത വിജയികളെ അനുമോദിച്ചത്.…

‘എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 637 കോടി ക്യാഷ് ഗ്രാന്റും, നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം ഗഡുവും അനുവദിക്കണം’ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു

മണ്ണാര്‍ക്കാട് : കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കത്തെഴുതി. സംസ്ഥാനത്തെ എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ ക്കായി 2023-24 സാമ്പത്തിക വര്‍ഷം ലഭിക്കേണ്ടിയിരുന്ന 637 കോടിയുടെ ക്യാഷ് ഗ്രാന്റും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം ഗഡുവും…

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട് : 2024-25 അധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷ കർക്ക് www.polyadmission.org യിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്ട്രേഷൻ നമ്പർ, മൊബൈ ൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന…

വെട്ടത്തൂര്‍ സ്‌കൂളില്‍ നടന്ന ലഹരി വിരുദ്ധ സെമിനാര്‍ ശ്രദ്ധേയമായി

വെട്ടത്തൂര്‍: ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കി വിദ്യാര്‍ഥികളെ ലഹരിവിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ലഹരിവിരുദ്ധ സെമിനാര്‍ ശ്രദ്ധേയമായി. ലഹരിവ്യാപനത്തിനെതിരെ പൊതുസമൂഹത്തിന്റെ സഹകരണം ഉറപ്പാക്കി വിവിധ പരിപാടികള്‍ നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. ലഹരിയുടെ ഉപയോഗം…

ഇനി സൈക്കോളജിസ്റ്റിന്റെ സേവനവും; ഹോംകെയര്‍ ഒ.പി.നാളെ തുടങ്ങും

അലനല്ലൂര്‍ : എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ കീഴില്‍ സൈ ക്കോളജി ഹോം കെയര്‍ ഒ.പി സംവിധാനം നാളെ മുതല്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അഡോളസന്റ് ഹെല്‍ത്ത് കൗണ്‍സിലറും സൈക്കോളജിസ്റ്റുമായ ടി.എന്‍. മിഥുന്റെ സേവനം എല്ലാ ബുധനാഴ്ചയും ലഭ്യമാക്കും. സൈക്കോളജി രംഗത്ത്…

ആ കാത്തിരിപ്പ് സഫലമായി, കാഞ്ഞിരപ്പുഴക്കാര്‍ക്ക് കിട്ടിയത് മനോഹരമായ റോഡ്

മണ്ണാര്‍ക്കാട് : ആറുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കാഞ്ഞിരപ്പുഴക്കാര്‍ക്ക് മനോ ഹരമായൊരു റോഡ് സ്വന്തമായി. നിലവാരവും ഭംഗിയുമുള്ള ചിറക്കല്‍പ്പടി- കാഞ്ഞിര പ്പുഴ റോഡ് കാഴ്ചയില്‍ വിദേശരാജ്യങ്ങളിലേതു പോലെ തോന്നിപ്പോകും. കാഞ്ഞിരപ്പുഴ അണക്കെട്ടും ഉദ്യാനവും കാണാനെത്തുന്നവര്‍ ഡിബിഎംബിസി ചെയ്ത റോഡിന്റെ ഭംഗിയും സുഗമമായ യാത്രയും ആസ്വദിക്കുന്നു.…

error: Content is protected !!