മണ്ണാര്‍ക്കാട്: റോഡരികിലെ കൂറ്റന്‍ മരത്തിന്റെ കൊമ്പ് ഓട്ടോറിക്ഷയുടെ മുകളിലേ ക്ക് പൊട്ടി വീണു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉണ്ണിയാല്‍ – മേലാറ്റൂര്‍ റോഡില്‍ കുളപ്പറമ്പ് സ്‌കൂളിന് സമീപത്ത് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ യാണ് സംഭവം. മേലാറ്റൂരില്‍ നിന്നും വെട്ടത്തൂരിലേക്ക് കുടുംബ സമേതം പോവുക യായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് കൂറ്റന്‍മരത്തിന്റെ കൊമ്പ് പൊട്ടി വീണത്. സംഭവത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ ഭാഗം തകര്‍ന്നു. തുടര്‍ന്ന് ഇതിലൂടെ യുളള ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടു. വൈദ്യുതി ലൈനിലേക്ക് മരച്ചില്ല കള്‍ വീണ് കൂട്ടിമുട്ടി നിന്നതോടെ വൈദ്യുതി ഉടന്‍ പോയതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവ സമയം തന്നെ അലനല്ലൂര്‍ കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളി ച്ചറിയിച്ചെങ്കിലും വൈദ്യുതി വീണ്ടും പ്രവഹിക്കുകയും മരച്ചില്ലകള്‍ വൈദ്യുതി ലൈനില്‍ കിടന്ന് കത്താന്‍ തുടങ്ങുകയും ചെയ്തു. ഇതോടെ ഇതുവഴി വന്ന വാഹന യാത്രക്കാരും പ്രദേശവാസിക്കാരും ഭയപ്പാടിലായി. ഓടികൂടിയ നാട്ടുകാരില്‍ ചിലര്‍ വൈദ്യുതി കമ്പിയിലേക്ക് വീണ മരക്കൊമ്പുകള്‍ തോട്ടിയുപയോഗിച്ച് മാറ്റിയതോ ടെയാണ് ഭിതിയൊഴിഞ്ഞത്. കഴിഞ്ഞ ദിവസം ഇതിന് തൊട്ടടുത്തുളള വന്‍മരത്തിന്റെ കൊമ്പ് റോഡിലേക്ക് പൊട്ടിവീണിരുന്നു. ആ സമയത്ത് വാഹനമൊന്നും വരാത്തതി നാല്‍ വന്‍ അപകടമാണ് ഒഴിവായത്. റോഡരികിലെ കാലപ്പഴക്കം ചെന്ന മരങ്ങള്‍ മുറിച്ചുനീക്കി ഭിതിയകറ്റണമെന്ന് പ്രദേശവാസികളുടെ ആവശ്യം.