മണ്ണാര്‍ക്കാട് : ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരേയും സൈബറിടത്തിലെ മാ ന്യമായ ഇടപെടല്‍ സംബന്ധിച്ചും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം സം ഘടിപ്പിക്കുമെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. വനിതാ കമ്മിഷന് മുന്‍പാകെ വരുന്ന പരാതികള്‍ പഠിച്ച് ആവശ്യ മായ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ബോധവത്കരണ പരിപാടികള്‍ നടത്തി വരുന്നു ണ്ട്. ഗാര്‍ഹിക പീഡന നിയമം, സ്ത്രീധന നിരോധന നിയമം, തൊഴില്‍ നിയമങ്ങള്‍, പോഷ് ആക്ട്, സൈബര്‍ നിയമങ്ങള്‍, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷ യങ്ങള്‍ തുടങ്ങിയവയില്‍ ബോധവത്കരണം ശക്തമായി തുടരും.

തൊഴില്‍ സംബന്ധമായ മാനസിക പീഡനങ്ങളും സൈബറിടങ്ങളിലെ ആക്രമണ ങ്ങളും സിറ്റിംഗില്‍ പരാതിയായി വന്നിട്ടുണ്ട്. ഇത്തരം പരാതികള്‍ വര്‍ധിച്ച് വരുന്നത് വനിതാ കമ്മിഷന്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ കുട്ടികളി ല്‍ നിന്ന് തന്നെ ബോധവല്‍ക്കരണം ആരംഭിക്കാനാണ് വനിതാ കമ്മിഷന്‍ തീരുമാനം. വീടിനകത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ മാനസിക പ്രശ്‌നങ്ങള്‍, ഗാര്‍ഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങിയവയാണ് സിറ്റിംഗില്‍ പരിഗണനയ്ക്കു വന്നതിലേറെ പരാതികളെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. സിറ്റിംഗില്‍ ഏഴ് കേസുകള്‍ തീര്‍പ്പാക്കി. മൂന്നെണ്ണം റിപ്പോര്‍ട്ടിനായി വിട്ടു. ബാക്കിയു ള്ളവ അടുത്ത അദാലത്തിലേക്ക് മാറ്റി. 45 കേസുകളാണ് പരിഗണിച്ചത്.അഡ്വ. സി. ഷീബ, കൗണ്‍സലര്‍ പി. ബിന്ധ്യ എന്നിവരും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!