കോട്ടോപ്പാടം:മണ്ണാര്‍ക്കാട് കുന്തിപ്പുഴ പാണ്ടിക്കാട്ടില്‍ പരേതനായ നാരായണന്റെ മകന് വിനോദ് (28) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെ മേലേ അരിയൂരില്‍ വെച്ചായിരുന്നു അപകടം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും സ്കൂട്ടറില്‍ കണ്ടമംഗലം ഭാഗത്തേക്ക് ജോലിക്ക് പോവുകയായിരുന്ന വിനോദ സഞ്ചരിച്ച സ്കൂട്ടറും കോട്ടോപ്പാടം ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരിക യായിരുന്ന ബുള്ളറ്റും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകട ത്തില്‍ ഗുരുതരമായി പരിക്കേറ്റ വിനോദിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.