മണ്ണാര്‍ക്കാട്: ഉപജില്ലാ ശാസ്‌ത്രോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .പൊറ്റശ്ശേരി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍, മുണ്ടക്കുന്ന് എച്ച്എഫ്‌സിയുപിഎസ് എന്നിവടങ്ങളിലായാണ് മേള നടക്കുന്നത്.കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസ് ഉദ്ഘാടനം ചെയ്യും. മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ എന്‍ ഷംസുദ്ദീന്‍ മുഖ്യാതിഥിയായിരിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.പി.ശരീഫ്,ഈശ്വരി രേശന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ പഞ്ചായത്ത് പ്രസിഡന്റുമാരായ ഹുസൈന്‍ കേരളശ്ശേരി,സികെ ജയശ്രീ,കെ മജീദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അച്ചുതന്‍ നായര്‍, സീമ കൊങ്ങശ്ശേരി ,ശ്രീജ,തെങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്തലി,കാഞ്ഞിരപ്പുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമലത, കാഞ്ഞിരപ്പുഴ പഞ്ചായത്ത് മെമ്പര്‍ ബിന്ദു മണികണ്ഠന്‍, പിടിഎ പ്രസിഡന്റ് ബാലകൃഷ്ണന്‍,എച്ച് എം ഫോറം കണ്‍വീനര്‍ കെ വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.മണ്ണാര്‍ക്കാട് എഇഒ ഒ.ജി.അനില്‍കുമാര്‍ പതാക ഉയര്‍ത്തും.പൊറ്റശ്ശേരി ജിഎച്ച്എസ് പ്രിന്‍സിപ്പല്‍ എസ് പ്രേമാനന്ദന്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സലീം നാലകത്ത് നന്ദിയും പറയും.ഉപജില്ലയിലെ മൂവായിരത്തോളം പ്രതികള്‍ ശാസ്‌ത്രോത്സവത്തില്‍ മാറ്റുരയ്ക്കും. 10ന് നാളെ പ്രവൃത്തി പരിചയ മേള, ഗണിത ശാസ്ത്രമേള ,ഐടി മേളയും 11ന് വെള്ളിയാഴ്ച ശാസ്ത്രമേള,സാമൂഹ്യ ശാസ്ത്രമേള, ഐടിമേള എന്നിവ നടക്കും. മേള വെള്ളിയാഴ്ച സമാപിക്കും. സമാപന സമ്മേളനം പി ഉണ്ണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വീകരണ കമ്മിറ്റി ചെയര്‍പേഴ്‌സണും കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രമണി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. തച്ചമ്പാറ പഞ്ചായ ത്ത് പ്രസിഡന്റ് രമണി,അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി,കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് തളിയില്‍, തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കമറുലൈല, അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി,പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍,ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്തിന രാമമൂര്‍ത്തി ജില്ലാ പഞ്ചായത്തംഗങ്ങളായ ജിനേഷ്,രാധാകൃഷ്ണന്‍,സേതുമാധവന്‍, പി.ചിന്നക്കുട്ടന്‍ ,സി.ജെ .ബേബി,പി അബ്ദുല്‍ മജീദ്, രഷീദ് ചതുരാല, രവി ശങ്കര്‍ തുടങ്ങി യവര്‍ സംസാരിക്കും. ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ഫാത്തി ആയപ്പള്ളി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിജു ജോസ് നന്ദിയും പറയും.വാര്‍ത്താ സമ്മേളനത്തില്‍ എഇഒ ഒ.ജി.അനില്‍ കുമാര്‍,ജനറല്‍ കണ്‍വീനര്‍ എസ് പ്രേമാനന്ദന്‍, കെ.വിജയ കുമാര്‍,ബിജുജോസ്,മുഹമ്മദാലി, കരീം മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!