Latest Post

ബമ്പര്‍ കുതിപ്പില്‍ സമ്മര്‍ ബമ്പര്‍ ലോട്ടറി

മണ്ണാര്‍ക്കാട് : സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന് മികച്ച പ്രതികരണം. 10 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന സമ്മര്‍ ബമ്പര്‍ (ബി ആര്‍ 102) ആദ്യ ഘട്ടത്തില്‍ 24 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്ക് എത്തി…

ജനകീയ കാന്‍സര്‍ പ്രതിരോധ കാംപെയിന്‍: സ്‌ക്രീനിംഗില്‍ 78 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു

23 ദിവസത്തിനുള്ളില്‍ 4 ലക്ഷത്തിലധികം പേര്‍ക്ക് കാന്‍സര്‍ സ്‌ക്രീനിംഗ് മണ്ണാര്‍ക്കാട് : കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ കാംപെയിനില്‍ പങ്കെടുത്ത് നാല് ലക്ഷത്തിലധികം (4,22,330) പേര്‍ കാന്‍സര്‍ സ്‌ക്രീനിംഗിന്…

പെയിന്റിംങ് തൊഴിലാളിക്ക് സൂര്യതാപമേറ്റു

മണ്ണാര്‍ക്കാട് : ജോലിക്കിടെ പെയിന്റിംങ് തൊഴിലാളിക്ക് സൂര്യതാപമേറ്റു. തെങ്കര തോടുകാട് ആലിക്കല്‍ വീട്ടില്‍ സെയ്തലവി (27)ക്കാണ് പരിക്കേറ്റത്. ഇന്നലെ കാഞ്ഞിരം അമ്പംകുന്നില്‍ ഒരുവീട്ടില്‍ പെയിന്റിംങ് ജോലിക്കിടെയായിരുന്നു സംഭവം. അസ്വ സ്ഥത തോന്നി ഷര്‍ട്ട് ഊരി നോക്കിയപ്പോള്‍ ഇടതു തോളിന്റെ ഭാഗത്തായി ചുവന്ന…

നഗരത്തില്‍ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

ദേശീയപാതയില്‍ മണ്ണാര്‍ക്കാട് പള്ളിപ്പടിക്ക് സമീപം ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി നടക്കാവ് വീട്ടില്‍ ജയരാജന്‍ (65) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ലോറി…

അന്തരിച്ചു

തച്ചനാട്ടുകര : റിട്ട. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ തച്ചനാട്ടുകര പാലോട് കുന്നത്ത് രാമഗുപ്തന്‍ (83) അന്തരിച്ചു. ഭാര്യ: പാറു കുട്ടിയമ്മാള്‍. മക്കള്‍: ശിവപ്രസാദ് പാലോട് (ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ്), പുഷ്പലത, ശശിധരന്‍ സാവിത്രി. മരുമക്കള്‍: കെ. സൗമ്യ (പ്രേരക് തച്ചനാട്ടുകര), ഗോപീകൃഷ്ണന്‍,…

കെ.എ.ടി.എഫ് യാത്രയയപ്പ് സമ്മേളനം നടത്തി

മണ്ണാര്‍ക്കാട്: ഈ വര്‍ഷം സര്‍വീസില്‍ വിരമിക്കുന്ന അധ്യാപകര്‍ക്ക് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമു ഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ്് മുഹമ്മദാലി കല്‍ക്കണ്ടി അധ്യക്ഷനായി. വിരമിക്കുന്നവര്‍…

ഗ്രീന്‍ഫീല്‍ഡ് ഹൈവേക്ക് സമാന്തരമായി റെയില്‍വേ ലൈന്‍; റെയില്‍വേ മന്ത്രിക്ക് എം.പി. കത്തുനല്‍കി

മണ്ണാര്‍ക്കാട് : പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേക്ക് സമാന്തരമായി റെ യില്‍വേ ലൈന്‍ വേണമെന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ ആവശ്യം സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് വി.കെ ശ്രീകണ്ഠന്‍ എം.പി. കത്തുനല്‍കി. കഴിഞ്ഞമാസം നഗരസഭ കൗണ്‍സില്‍ ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയത്തിന്റെ പകര്‍പ്പ്…

ആശാവര്‍ക്കര്‍മാരെ ആരോഗ്യവകുപ്പ് ജീവനക്കാരായി അംഗീകരിക്കണം :ആശാ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍(എസ്.ടി.യു)

മണ്ണാര്‍ക്കാട് : പ്രതികൂല സാഹചര്യങ്ങളെ പോലും അവഗണിച്ച് ത്യാഗസന്നദ്ധരായി സാ മൂഹിക സേവനം നടത്തുന്ന ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ആശാവര്‍ക്കര്‍മാരെ ആരോഗ്യവകുപ്പ് ജീവനക്കാരായി അംഗീകരിക്കണമെന്നും ആശാവര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എസ്.ടി.യു.) മണ്ണാര്‍ക്കാട് മേഖലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മിനിമം വേതനം 25,000…

കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി

മണ്ണാര്‍ക്കാട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എം.ഇ.എസ്. കല്ലടി കോളജ് മൈനോറിറ്റി സെല്ലും, കരിയര്‍ ഗൈഡന്‍സ് സെല്ലും സംയുക്തമായി ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.…

നാഗപൂജയും ശിവരാത്രി ആഘോഷവും

പുലാപ്പറ്റ: മോക്ഷത്ത് മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിന്റെ ഭാഗ മായി ക്ഷേത്രത്തില്‍ താന്ത്രിപൂജയും, നാഗക്കവില്‍ നാഗപൂജയും ഉണ്ടായി. ക്ഷേത്രത്തി ല്‍ തന്ത്രി അണിമംഗലം നാരായണന്‍ നബൂതിരിയുടെ കാര്‍മ്മികത്വത്തിലും, നാഗക്കവി ല്‍ പാതിരിക്കുന്നത്ത് മന സുരേഷ്നബൂതിരിയുടെ കാര്‍മ്മികത്വത്തിലുമായിരുന്നു ചട ങ്ങുകള്‍. വിശേഷാല്‍ പൂജകള്‍,…

error: Content is protected !!