മണ്ണാര്‍ക്കാട് : പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേക്ക് സമാന്തരമായി റെ യില്‍വേ ലൈന്‍ വേണമെന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ ആവശ്യം സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് വി.കെ ശ്രീകണ്ഠന് എം.പി. കത്തുനല്‍കി. കഴിഞ്ഞമാസം നഗരസഭ കൗണ്‍സില്‍ ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തിന്റെ പകര്‍പ്പ് സഹിതമാണ് കേന്ദ്രറെയില്‍വേ മന്ത്രിക്ക് കത്ത് സമര്‍പ്പിച്ചത്. പൂര്‍ണമായും മലയോരമേഖലയിലൂടെയാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേ കടന്നുപോകുന്നത്. ഇതിനുസമാ ന്തരമായി പുതിയ റെയില്‍വേ ലൈന്‍ സ്ഥാപിക്കുന്നത് അട്ടപ്പാടി ഉള്‍പ്പടെയുള്ള മേഖല യുടെ വികസനത്തിന് പ്രധാന നാഴികക്കല്ലാകുമെന്നും എം.പി. കത്തില്‍ ചൂണ്ടിക്കാട്ടി. നിര്‍ദിഷ്ട പുതിയ റെയില്‍വേ ലൈന്‍ നടപ്പിലായാല്‍ മണ്ണാര്‍ക്കാട് മേഖലയിലേക്കുള്ള റെയില്‍വേ ലൈനെന്ന ദീര്ഘകാലസ്വപ്നവും ആവശ്യവും പൂര്‍ത്തീകരിക്കപ്പെടും. മാത്രമല്ല മലയോര മേഖലകളില്‍ നിന്നുള്ള വലിയ തോതിലുള്ള ചരക്കുഗതാഗതവും സുഗമമാക്കും. മേഖലയുടെ വികസനത്തിന് ഗണ്യമായ സംഭാവന നല്കുന്ന ആവശ്യം പരിശോധിച്ച് അടിന്തര നടപടി സ്വീകരിക്കണമെന്നും എം.പി. കത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ എം.പിയുടെ ഇടപെടല്‍ മലയോര നാടിന് പ്രതീക്ഷയുമേകുന്നു.
