മണ്ണാര്‍ക്കാട് : പ്രതികൂല സാഹചര്യങ്ങളെ പോലും അവഗണിച്ച് ത്യാഗസന്നദ്ധരായി സാ മൂഹിക സേവനം നടത്തുന്ന ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ആശാവര്‍ക്കര്‍മാരെ ആരോഗ്യവകുപ്പ് ജീവനക്കാരായി അംഗീകരിക്കണമെന്നും ആശാവര്‍ക്കേഴ്സ് ഫെഡറേഷന് (എസ്.ടി.യു.) മണ്ണാര്‍ക്കാട് മേഖലാ പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു. മിനിമം വേതനം 25,000 രൂപയാ ക്കുക, റിസ്ക് അലവന്‍സ് 10,000രൂപയാക്കി ഉയര്‍ത്തുക, പെന്ഷന് പദ്ധതി നടപ്പിലാ ക്കുക, പെന്ഷന് പ്രായം 65 വയസ് ആക്കുക, വിരമിക്കുന്ന ജീവനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം അനുവദിക്കുക, ഓണറേറിയവും ഇന്‍സെന്റീവും എല്ലാമാസവും മൂന്നാം തിയതിക്ക് മുമ്പായി വിരണം ചെയ്യുക, കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ആശാപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തുക, ഇന്‍സെന്റീവ് വര്‍ധിപ്പിക്കുക, ജീവിതശൈലി സര്‍വേയില്‍ ഒരാള്‍ക്ക് 25 രൂപ വീതം വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. എസ്.ടി.യു. ജില്ലാ പ്രസിഡന്റ് അഡ്വ.നാസര്‍ കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഉമ്മര്‍ അധ്യ ക്ഷനായി. എസ്.ടി.യു. ജില്ലാ ഭാരവാഹികളായ കെ.ടി ഹംസപ്പ, നാസര്‍ പാതാക്കര, പാറയില്‍ മുഹമ്മദാലി, വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ പാറോക്കോട്, മാസിത സത്താര്‍, പി.ടി സഫിയ, വി.കെ മുഹമ്മദ് കുട്ടി, ശിഹാബ് പള്ളത്ത്, ലത മുള്ള ത്ത്, റഷീദ പുളിക്കല്‍, നസീമ അയിനെല്ലി, എം.സി രമണി, എന്‍.ജംഷീല, കെ. അയിഷാ ബീവി, സക്കീന, എം. ശൈലജ, മേരി സന്തോഷ്, കെ.ആയിഷ, ശാന്തകുമാരി, പി.പി ആബിദ, സി.കെ രജനി, വിജയലക്ഷ്മി, ടി.പി സൈനബ, പി.റാവിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
