ദേശീയപാതയില്‍ മണ്ണാര്‍ക്കാട് പള്ളിപ്പടിക്ക് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി നടക്കാവ് വീട്ടില്‍ ജയരാജന് (65) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ലോറി ക്കരുകിലൂടെയാ ണ് ജയരാജന് സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്. ഇതിനിടെയുണ്ടായ അപകടത്തില്‍ റോ ഡിലേക്ക് വീണ ജയരാജന്റെ തലയിലൂടെ ലോറി കയറിപോയതായാണ് പറയപ്പെടുന്ന ത്. ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: മോഹിനി.മക്കള്‍: ജിതേഷ്, ജനീഷ്, ജിത.