മണ്ണാര്‍ക്കാട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എം.ഇ.എസ്. കല്ലടി കോളജ് മൈനോറിറ്റി സെല്ലും, കരിയര്‍ ഗൈഡന്‍സ് സെല്ലും സംയുക്തമായി ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് അധ്യക്ഷനായി. മൈനോറിറ്റി യൂത്ത് കോച്ചിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ വി.രഘുകുമാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. റിസോഴ്സ് പേഴ്സണ്‍മാരായ ഡോ. ഡൈസന്‍ പനങ്ങാടന്‍, അഡ്വ.പി.എം ബാബു പള്ളിപ്പാട്ട് എന്നിവര്‍ ക്ലാസെടുത്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രൊഫ. ഷാജിത.എ സ്വാഗതവും പ്രൊഫ.ഷമീറ എം.കെനന്ദിയും പറഞ്ഞു.
