മണ്ണാര്‍ക്കാട് : ജോലിക്കിടെ പെയിന്റിംങ് തൊഴിലാളിക്ക് സൂര്യതാപമേറ്റു. തെങ്കര തോടുകാട് ആലിക്കല്‍ വീട്ടില്‍ സെയ്തലവി (27)ക്കാണ് പരിക്കേറ്റത്. ഇന്നലെ കാഞ്ഞിരം അമ്പംകുന്നില്‍ ഒരുവീട്ടില്‍ പെയിന്റിംങ് ജോലിക്കിടെയായിരുന്നു സംഭവം. അസ്വ സ്ഥത തോന്നി ഷര്‍ട്ട് ഊരി നോക്കിയപ്പോള്‍ ഇടതു തോളിന്റെ ഭാഗത്തായി ചുവന്ന പാട് കാണുകയായിരുന്നു. പിന്നീട് കുമിളകള്‍ ഉണ്ടാവുകയും ഇത് പൊട്ടുകയും ചെയ്തു. വേ ദനയും നീറ്റലുമറ്റുമുണ്ടായതിനെ തുടര്‍ന്ന് കോടതിപ്പടിയിലുള്ള ചര്‍മ്മരോഗ ആശു പത്രിയില്‍ ചികിത്സ തേടിയതായി സൈതലവി പറഞ്ഞു. ഇദ്ദേഹം വീട്ടില്‍ വിശ്രമത്തി ലാണ്. ആരോഗ്യവകുപ്പ് അധികൃതര്‍ സെയ്തലവിയെ വിളിച്ച് ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞു.സൂര്യതാപം റിപ്പോര്‍ട്ട് ചെയ്തകാര്യം ജില്ലാ മെഡിക്കല്‍ ഓഫിസറെ അറിയി ച്ചിട്ടുണ്ട്.
