മണ്ണാര്‍ക്കാട് : രജിസ്ടേഷന് വകുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ സബ്ബ് രജിസ്ട്രാറാഫീ സിലും ജനകീയ സമിതികള്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാര്‍ ആഫീസുകള്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി രൂപീക രിക്കുന്ന കമ്മറ്റിയുടെ ചെയര്മാന് ബന്ധപ്പെട്ട സബ്ബ് രജിസ്ട്രാര്‍ ആഫീസ് സ്ഥിതിചെയ്യു ന്ന പ്രദേശത്തെ എം.എല്‍.എ യും കണ്‍വീനര്‍ സബ്ബ് രജിസ്ട്രാറുമായിരിക്കും. അതാത് പ്രദേശത്തെ തദ്ദേശ ഭരണ സ്ഥാപനമേധാവികള്‍, വാര്‍ഡ് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ആധാരമെഴുത്തു കാരുടെ പ്രതിനിധി, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന വനിത, പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രതിനിധി എന്നിവര്‍ അംഗങ്ങളായ സമിതി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച യോഗം ചേരാനും നിര്‍ദേശമുണ്ട്. മാര്‍ച്ച് 31 നകം സമിതി രൂപീകരിക്കാനാണ് നിര്‍ദ്ദേശം.
