മണ്ണാര്‍ക്കാട്:ലോക പരിസ്ഥിതി ദിനത്തില്‍ യുവമോര്‍ച്ച മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണ പരിപാടികളുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം പ്രമുഖ കര്‍ഷകന്‍ ചീരക്കുഴി ജോസിന് വൃക്ഷത്തൈ നല്‍കിയും പൊന്നാട അണിയിച്ച് ആദരിച്ചും ബി.ജെ.പി ജില്ലാ സെ ക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസി ഡന്റ് പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എം.സുബ്രഹ്മണ്യന്‍,കുമരംപുത്തൂര്‍ പഞ്ചായ ത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് വി.ബാലകൃഷ്ണന്‍,യുവമോര്‍ച്ച നേതാക്കളായ പി.ശിതിന്‍,എ.ശ്രീജേഷ് എന്നിവര്‍ പങ്കെടത്തു.