അലനല്ലൂര്‍: ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി എടത്തനാട്ടുകര- കോഴിക്കോ ട് റൂട്ടില്‍ ‘ ഇന്‍ഷാസ് ‘ സ്വകാര്യബസ് കാരുണ്യയാത്ര നടത്തി. കൊണ്ടോട്ടി ഷിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം കണ്ടെത്തു ക എന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു യാത്ര. എടത്തനാട്ടുകരയില്‍ നിന്നും ഇന്ന് രാവിലെ ,മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തംഗം ഷാനവാസ് പടുവന്‍പാടന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്തംഗം അലി മഠത്തൊടി, മറ്റ് സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ പ്ര വര്‍ത്തനമേഖലയിലുളള്ളവര്‍ പങ്കെടുത്തു. ബസ് ജീവനക്കാരായ അനസ്, ഫിറോസ്, അബ്ദുള്‍ മജീദ്, അബ്ദു, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. എടത്തനാട്ടുകര സ്വദേശി യായ പാറോക്കോട് ഫിറോസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ഇതിനുമുന്‍പും നിരവധി ജീവകാരുണ്യയാത്രകള്‍ നടത്തിയിട്ടുണ്ട്.
