മണ്ണാര്‍ക്കാട്: നവീകരണപ്രവൃത്തികള്‍ പുരോഗമിക്കുന്ന നെല്ലിപ്പുഴ- ആനമൂളി റോ ഡില്‍ വെള്ളംകിടക്കുന്നത് യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടി ക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. സ്ഥലം സന്ദര്‍ശിച്ചു. നിലവില്‍, റോഡിന്റെ ഒരുവശംമാത്രമാണ് ടാറിങ് കഴിഞ്ഞിട്ടുള്ളത്. ടാറിങ് പ്രവൃത്തി നടത്താത്ത മറുവശം താഴ്ന്ന നിരപ്പിലുമാണുള്ളത്. ഇക്കഴിഞ്ഞദിവസങ്ങളില്‍ ലഭിച്ച വേനല്‍മഴയില്‍ വെള്ളാരംകുന്ന്, പുഞ്ചക്കോട്, തെങ്കര ജങ്ഷനുകളില്‍ വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. അഴുക്കുചാലുകളുടെ നിര്‍മാണവും ഇവിടങ്ങളില്‍ മുഴു വനായി പൂര്‍ത്തീകരിച്ചിട്ടില്ല. റോഡില്‍നിന്നും വെള്ളം അഴുക്കുചാലിലേക്കിറങ്ങാ നുള്ളനടപടികള്‍ സ്വീകരിക്കണമെന്നും ചാലുകളുടെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീ കരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. നിര്‍വണ ഉദ്യോഗസ്ഥരായ കിഫ്ബി അധികൃതരും കരാര്‍ കമ്പനി പ്രതിനിധികളും പ്രദേശവാസികളും പങ്കെടുത്തു. പരാ തികള്‍ ഉടനെ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി എം.എല്‍.എ. അറി യിച്ചു.
