മണ്ണാര്‍ക്കാട്: ലഹരിവിരുദ്ധ കൂട്ടായ്മയായ ‘ മൂവ് ‘ന്റെ നേതൃത്വത്തില്‍ പെരിമ്പടാരി പോത്തോഴിക്കാവ് ഭാഗത്ത് ലഹരിവിരുദ്ധ സദസ്സും ലഹരിക്കെതിരെയുള്ള ബോര്‍ഡ് സ്ഥാപിക്കലും നടത്തി. മൂവ് ചെയര്‍മാന്‍ ഡോ. കെ.എ കമ്മാപ്പ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി, ഏപ്രില്‍ 12ന് മണ്ണാര്‍ക്കാട് ‘കുടുംബ മതില്‍’ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും ലഹരിക്കെതിരെയുള്ള ശക്തമായ പ്രതിരോധമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്‍വീനര്‍ എം. പുരുഷോത്തമന്‍, മറ്റു പ്രതിനിധികളായ ഫിറോസ് ബാബു, പ്രശോഭ് കുന്നിയാരത്ത്, കൃഷ്ണദാസ് കൃപ, ഷൗക്കത്ത്, പി. ഗിരീഷ്, ബഷീര്‍ കുറുവണ്ണ, കൗണ്‍സിലര്‍ പി. സൗദാമിനി, സിന്ധു, ക്ഷേത്രം തന്ത്രി അനീഷ് ശര്‍മ്മ, രവീന്ദ്രന്‍ പുന്നശ്ശേരി, കരുണാകരമേനോന്‍, രാധാകൃഷ്ണന്‍ പുന്നശ്ശേരി എന്നിവര്‍ സംസാരിച്ചു.
