മണ്ണാര്‍ക്കാട് : വീട്ടിലെ കിടപ്പുമുറിയുടെ വാതിലിന്റെ താഴ് വീണതിനെ തുടര്‍ന്ന് അബ ദ്ധത്തില്‍ മുറിയില്‍ അകപ്പെട്ട രണ്ടുവയസ്സുകാരിയെ മണ്ണാര്‍ക്കാട് അഗ്നിരക്ഷാ സേന അംഗങ്ങള്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. കുമരംപുത്തൂര്‍ ചക്കരകുളമ്പില്‍ ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം. മുറിയുടെ അകത്തായിരുന്ന കുട്ടി വാതി ലിലുണ്ടായിരുന്ന താക്കോല്‍ തിരിച്ചതോടെ പൂട്ടുവീണു. ഇതോടെ പുറത്തിറങ്ങാനാകാ തെ കുട്ടി മുറിക്കകത്തായി. വാതില്‍ തുറക്കാന്‍ കഴിയാതായതിനാല്‍ വീട്ടുകാര്‍ പരി ഭ്രാന്തരായി. തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ സഹായം തേടി.വിവരമറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാ സേന അംഗങ്ങള്‍ സ്ഥലത്തെത്തി. സേന അംഗങ്ങളെ ത്തുമ്പോള്‍ കുട്ടിയെ ജനാലയിലൂടെ ബന്ധുക്കള്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. വാതി ല്‍ പൊളിക്കാതെ തന്നെ കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് സേന നടത്തിയത്. ഇതിനായി അരമണിക്കൂറോളം പ്രയത്‌നിച്ചു. ജി.ഐ പൈപ്പില്‍ താക്കോല്‍ കയറുന്ന തരത്തില്‍ വിടവുണ്ടാക്കി ജനാലയിലൂടെ പൈപ്പ് കടത്തി താക്കോല്‍ തിരിച്ചാണ് വാ തില്‍ തുറന്നത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ശ്രീനിവാസന്റെ നേതൃ ത്വത്തില്‍ സേന അംഗങ്ങളായ എം.എസ് ഷബീര്‍, ഷോബിന്‍ദാസ്, എം.മഹേഷ്, കെ. പ്രശാന്ത്, വിഷ്ണു, പ്രദീപ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
