മണ്ണാര്‍ക്കാട് : നഗരസഭയിലെ കാഞ്ഞിരം പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്. വിജയികളെ വാര്‍ഡ്തല സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പെരിമ്പടാരി ജി.എല്‍.പി. സ്‌കൂളില്‍ നടന്ന അനുമോദന സമ്മേളനം സി.പി.എം. ഏരിയ കമ്മിറ്റി അംഗം കെ.പി.ജയരാജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.സൗദാമിനി അധ്യക്ഷയായി. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ.കെ.സുരേഷ്, നഗരസഭാ കൗണ്‍സിലര്‍ കെ.ആര്‍.സിന്ധു ടീച്ചര്‍, ബ്രാഞ്ച് സെക്രട്ടറി കെ.കൃഷ്ണദാസ്, ബാല മുകുന്ദന്‍ മാസ്റ്റര്‍, കൃഷ്ണദാസന്‍, സുനില്‍, സി.ഡി.എസ്. അംഗം സുലോചന, ആശവര്‍ക്കര്‍ ഗിരിജ എന്നിവര്‍ സംസാരിച്ചു.