മണ്ണാര്‍ക്കാട് : നിര്‍ത്തലാക്കിയ കോട്ടയം- പാലക്കയം സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നടപടിയാവശ്യപ്പെട്ട് കെ.എസ്.ആര്‍. ടി.സി. ഉപദേശക സമിതി അംഗവും കുന്തിപ്പുഴ ലയണ്‍സ് ക്ലബ് പ്രസിഡന്റുമായ മോന്‍ സി തോമസ് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. കുടിയേറ്റമേഖലയിലേക്ക് മൂന്ന് പതിറ്റാണ്ടിലേറെയായി സര്‍വീസ് നടത്തിയ സര്‍വീസാണ് മാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിയത്. പ്രതിദിനം 30,000 രൂപയിലേറെ കളക്ഷനും ലഭിച്ചിരുന്നു.

ചിറക്കല്‍പ്പടി റോഡ് നവീകരണം നടക്കുന്നത് കണക്കിലെടുത്താണ് പാലക്കയത്തേ ക്കുള്ള ബസിന്റെ വരവ് താത്കാലികമായി നിര്‍ത്തിയത്. എന്നാല്‍ കാഞ്ഞിരപ്പുഴ റോഡ് ടാറിങ്ങും കാഞ്ഞിരത്ത് പാലം നിര്‍മാണവും കഴിഞ്ഞിട്ടും സൂപ്പര്‍ഫാസ്റ്റ് ബസ് പാലക്കയത്തേക്കെത്തിയില്ല. പിന്നീട് ഇത് സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് സര്‍വീസായപ്പോള്‍ കാഞ്ഞിരം വരെ സര്‍വീസ് നടത്തിയെങ്കിലും ഒരാഴ്ചക്കകം ഇതും നിലച്ചു. നിലവില്‍ മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും പുലര്‍ച്ചെ 5.05നാണ് കോട്ടയത്തേക്ക് സര്‍വീസ് നട ത്തുന്നത്. ഈ ബസ് കിട്ടാന്‍ പാലക്കയം മേഖലയിലുള്ളവര്‍ക്ക് ചിറക്കല്‍പ്പടിയിലെ ത്തേണ്ട ഗതികേടാണ്. ഇവിടേക്ക് മറ്റ് വാഹനങ്ങളിലെത്തിപ്പെടാന്‍ വളരയേറെ സാമ്പ ത്തിക നഷ്ടം വരുന്നതായും മോന്‍സി തോമസ് പറഞ്ഞു.

സര്‍വീസ് പുനരാരംഭിക്കുന്നത് കാഞ്ഞിരപ്പുഴ, പൂഞ്ചോല, ഇരുമ്പകച്ചോല അടക്കമുള്ള പ്രദേശങ്ങളിലെ ഒട്ടേറെ യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകും. പ്രത്യേകിച്ചും ക്രിസ്തുമസ് അവധിക്കാലത്ത് കോട്ടയം, പാല അടക്കമുള്ള തെക്കന്‍ ജില്ലകളിലേക്ക് പോയി വരുന്ന തിനും കൂടാതെ ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തര്‍ക്കും സൗകര്യപ്രദമാകും.

ഇവിടങ്ങളിലുള്ള ആളുകള്‍ ദീര്‍ഘദൂര യാത്രക്കായി കെ.എസ്.ആര്‍.ടി.സിയേയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പാലക്കയത്തേക്കുണ്ടായിരുന്ന പതിനാറ് ഹ്രസ്വദൂര സര്‍വീസുകളില്‍ മുപ്പത് വര്‍ഷത്തിനിടെ ബാക്കിയായത് കോട്ടയം പാലക്കയം സൂപ്പര്‍ ഫാസ്റ്റ് മാത്രമാണ്. പാലാ ഡിപ്പോയില്‍ നിന്നുള്ള കാഞ്ഞിരപ്പുഴ സര്‍വീസ്, കോട്ടയം-പാലക്കയം, തൃശ്ശൂര്‍-കാഞ്ഞിരപ്പുഴ, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍, കൊട്ടിയൂര്‍ ക്ഷേത്രം, നിലമ്പൂര്‍ വഴിക്കടവ്, കോഴിക്കോട്, കൊട്ടാരക്കര സര്‍വീസുകളെല്ലാം നിര്‍ത്തലാക്കി യവയില്‍പ്പെടും. കാഞ്ഞിരപ്പുഴ, തൃശ്ശൂര്‍, പെരിന്തല്‍മണ്ണ, പാലാ, പുനലൂര്‍, കൊട്ടാരക്കര, ഗുരുവായൂര്‍-ആലപ്പുഴ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് യാത്രക്കാര്‍ മുറവിളി കൂട്ടുന്നുണ്ടെങ്കിലും നടപടികള്‍ വൈകുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!