മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ് നവീകരിച്ച വട്ടമ്പലം ഗവ.എല്‍.പി. സ്‌കൂ ളിലെ ബി.ആര്‍.സിയുടെ ഫിസിയോ തെറാപ്പി റൂം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാ ടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ദേവദാസ് നരിപ്പിലിയങ്ങാട് അധ്യക്ഷനായി. ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, എസ്.എസ്.എ. ജില്ലാ പ്രോഗ്രം ഓഫിസര്‍ പി.എസ്. ഷാജി എന്നിവര്‍ മുഖ്യാഥിതികളായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, ഇന്ദിര മടത്തുപള്ളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷമീര്‍, രുഗ്മണി, ഹരിദാസന്‍, വിജയലക്ഷ്മി, മേരി സന്തോഷ്, ബി.ആര്‍.സി. ബ്ലോക്ക് പ്രോഗ്രം കോര്‍ഡിനേറ്റര്‍ മുഹമ്മദാലി, എസ്.സജീവ് കുമാര്‍, മുജീ ബ് മല്ലിയില്‍, സൂസമ്മ, സുകുമാരന്‍, അബ്ദുല്‍ അസീസ്, ജിസ് മാത്യു, അനസ് മോന്‍, ദീപ ജോണ്‍, സൗമ്യ, പ്രവീണ്‍, വൈശാഖ്, സുരേഷ് ബാബു, സാജു ജേക്കബ്, സൂര്യനാരായണ ന്‍, സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഭിന്നശേഷി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് ബാഗ്, കുട, ചോറ്റുപാത്രം എന്നിവയടങ്ങുന്ന കിറ്റ്, ചെറിയതരം ഫിസിയോ തെറാപ്പി ഉപകരണ ങ്ങളും വിതരണം ചെയ്തു.