മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷ വുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ ക്കാട് കൊടുവാളിക്കുണ്ട്, തെക്കിനി വീട്ടില്‍ മുഹമ്മദ് അഷ്ഫാക്ക് (19) നെയാണ് ഇന്‍സ് പെക്ടര്‍ ഇ.ആര്‍.ബൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളെ അടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. കോളജിലെ രണ്ടാം വര്‍ഷ ബി രുദവിദ്യാര്‍ഥികളുടെ ഉടയോന്‍സ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ വിസമ്മതിച്ചതി ന്റെ പേരിലായിരുന്നു ആക്രമണമെന്ന് പൊലിസ് പറയുന്നു. കേസില്‍ പൊലിസ് അന്വേ ഷണം നടത്തി വരികയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ഋഷിപ്രസാദ്, സുലൈമാന്‍, സീ നിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സുരേഷ്, സിവില്‍ പൊലിസ് ഓഫിസര്‍ ജോഷി, റംഷാദ്, സ്മിജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.