അഗളി : അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളജ് എന്‍.എസ്.എസ്. യൂണിറ്റ് സപ്തദിന സഹവാസ ക്യാംപിന്റെ ഭാഗമായി മുരുഗള ഉന്നതിയില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പത്മ നാഭന്റെ നേതൃത്വത്തിലുള്ള സംഘം വൈദ്യപരിശോധനക്ക് നേതൃത്വം നല്‍കി. ഐ. ടി.ഡി.പി. പ്രൊജക്ട് ഓഫിസര്‍ സുരേഷ്‌കുമാര്‍, പുതൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫി സര്‍ ജംഷീര്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ജഹ്ഫര്‍ ഓടക്കല്‍, എസ്.ടി. പ്രമോട്ട ര്‍മാരായ മുത്തു, മുരുഗന്‍, എന്‍.എസ്.എസ്. സെക്രട്ടറിമാരായ മുഹമ്മദ് അസ്ലിഹ്, അതു ല്‍ കൃഷ്ണ, എഫ്. അനുഷ എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഉന്നതിയില്‍ ശുചീകരണപ്രവര്‍ത്തനങ്ങളും നടത്തി.