മണ്ണാര്‍ക്കാട്: വ്യാപാരിയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസി ലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റുചെയ്തു. പൊറ്റശ്ശേരി കുമ്പളംചോല ഏച്ചന്‍ മാരെ സതീഷ് (37) നെയാണ് മണ്ണാര്‍ക്കാട് ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വ ത്തില്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ വീട്ടില്‍ നിന്നും അറസ്റ്റുചെയ്തത്. 2023 ഡിസംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞിരത്ത് കൂര്‍ക്ക കച്ചവടം ചെയ്തിരുന്ന കുഞ്ഞുമുഹമ്മദ് (60) എന്നയാളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും 17,000 രൂപയും തട്ടിയെടുത്തെന്നാണ് കേസ്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പ്രതി യ്ക്കായി പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ നാസര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ വിജയന്‍, സിവില്‍ പൊലിസ് ഓഫീസ ര്‍ റംഷാദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.കോടതിയില്‍ ഹാജരാ ക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ദയവായി ശ്രദ്ധിക്കുക:
നേരത്തെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ അറസ്റ്റിലായ ആളുടെ ഫോട്ടോ മാറിയിരുന്നു. സംഭവിച്ചുപോയ പിഴവിനും അത് മൂല മുണ്ടായ ബുദ്ധിമുട്ടുകള്‍ക്കും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.ഫോട്ടോ മാറിയത് അറിഞ്ഞയുടന്‍ ആയത് വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുള്ളതാണ്.