അലനല്ലൂര്‍ : മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ അന്തരിച്ച എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണം ചളവ മൈത്രി ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മലപ്പുറം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ജ്യോതീന്ദ്രകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ. അബ്ദുള്‍ റഫീക്ക് അധ്യക്ഷനായി. പി. ഗോപാലകൃഷ്ണന്‍, പി. ജനാര്‍ദ്ദനന്‍, പി. ശ്രീധരന്‍, പി. നീലകണ്ഠന്‍, കെ. കൃഷ്ണന്‍, സി. പ്രതീ ഷ്, കെ. ധര്‍മ്മ പ്രസാദ്, എം.ഷാജഹാന്‍, ഇ. മണികണ്ഠന്‍, പി.അജേഷ്, കെ.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.