അലനല്ലൂര്‍ : നാലാംക്ലാസില്‍ പഠനം പൂര്‍ത്തിയാക്കി പോകുന്ന വിദ്യാര്‍ഥികള്‍ മാതൃ വിദ്യാലയത്തിന് കസേരകള്‍ സമ്മാനിച്ചു. അലനല്ലൂര്‍ എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി.സ്‌കൂള്‍ നാലാം ക്ലാസ് ബാച്ചുകരാണ് സ്‌കൂളിന് കസേരകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. മുന്‍വര്‍ഷങ്ങളിലേയും നാലാംക്ലാസുകാര്‍ ഓര്‍മ്മയ്ക്കായി സ്‌കൂളിനും വിദ്യാ ര്‍ഥികള്‍ക്കും ഉപകാരപ്പെടുന്ന വസ്തുക്കള്‍ നല്‍കിയിരുന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തി ല്‍ നടന്ന ചടങ്ങില്‍ ക്ലാസ് പി.ടി.എ. പ്രതിനിധികളായ ഷിയ, സാബിറ എന്നിവരും വിദ്യാ ര്‍ഥികളും ചേര്‍ന്ന് കസേരകള്‍ കൈമാറി. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര, പ്രധാന അധ്യാപകന്‍ പി.യൂസഫ് എന്നിവര്‍ ഏറ്റുവാങ്ങി. മാനേജര്‍ പി.ജയശങ്കരന്‍, അധ്യാ പകരായ ജിതേഷ്, ആശ, സ്റ്റാഫ് സെക്രട്ടറി പി.ഹംസ, സ്‌കൂള്‍ ലീഡര്‍ ഷിയാ സാദിഖ് എന്നിവര്‍ സംസാരിച്ചു.