പാലക്കാട് : ഡിസ്ട്രിക്ട് ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടി യു) ജില്ലാ പ്രസിഡന്റായി ടി.എം.ശശിയെ തിരഞ്ഞെടുത്തു. സി.ഐ.ടി.യു. ജില്ലാ വൈ സ് പ്രസിഡന്റാണ് ടി.എം.ശശി. പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ എം.എസ്.സ്‌കറിയ അധ്യക്ഷനായി. യൂണിയന്‍ ജില്ലാ സെക്രട്ടറി പി.എന്‍. മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.രാമദാസ് ഫെഡറേഷന്‍ തീരുമാനങ്ങള്‍ വി ശദീകരിച്ചു. ഇ.എന്‍.സുരേഷ് ബാബു, ടി.എം.ശശി, ബി.വിജയന്‍, കെ.ടി.ഉദയകുമാര്‍, കെ. പി.മസൂദ്, എ.ടി.ഔസേപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ജനുവരി 18ന് ജില്ലയില്‍ പര്യടനം നടത്തുന്ന, ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സഖാവ് ആര്‍.രാമു നയിക്കുന്ന വടക്കന്‍ മേഖലാ ജാഥയുടെ സ്വീകരണപരിപാടീകള്‍ വിജയിപ്പിക്കാന്‍ യോഗം തീരു മാനിച്ചു.