മണ്ണാര്‍ക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി സി. കൃഷ്ണ കുമാറിന്റെ റോഡ് ഷോ മണ്ണാര്‍ക്കാട് നഗരത്തില്‍ നടന്നു. ഇന്ന് വൈകീട്ട് വട്ടമ്പലം ജങ്ഷനില്‍നിന്ന് തുടങ്ങിയ റോഡ് ഷോ നെല്ലിപ്പുഴ ജങ്ഷനില്‍ സമാപിച്ചു. ബി.ജെ.പി. ജില്ലാ സെക്രട്ടറിമാരായ ബി. മനോജ്, രവി അടിയത്ത്, മണ്ഡലം പ്രസിഡന്റ് എ.പി. സുമേഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ സി. ഹരിദാസ്, ടി.വി. സജി, മറ്റുനേതാ ക്കളായ ബിജു നെല്ലമ്പാനി, എം. സബ്രഹ്മണ്യന്‍, പി. രാജു, പി.എം. സുധ, എന്‍.ആര്‍. രജിത എന്നിവര്‍ അനുഗമിച്ചു. കുളപ്പാടത്ത് കുടുംബത്തില്‍ യോഗത്തില്‍ പങ്കെടുത്തതി നുശേഷമാണ് റോഡ് ഷോ തുടങ്ങിയത്. തുടര്‍ന്ന് നഗരത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. അരയങ്ങോട്, തെങ്കര കൊറ്റിയോട് എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തു. പ്രമുഖ വ്യക്തികളേയും സമുദായനേതാക്കളെയും സന്ദര്‍ശിച്ചു.