മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡിന് സമീപം പള്ളിപ്പടിയില്‍ ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുളപ്പാടം പൂന്തിരുത്തി സ്വദേശികളായ പ്രജിത്ത് (23), രാജീവ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മുന്നില്‍ പോവുകയാ യിരുന്ന കണ്ടെയ്നര്‍ ലോറി റോഡിന് കുറുകെയുണ്ടായിരുന്ന കേബിള്‍ലൈനില്‍ തട്ടി കേബിള്‍ മുറിഞ്ഞ് വീണിരുന്നു. ഇത് യുവാക്കളുടെ ദേഹത്തേക്ക് പതിച്ചപ്പോള്‍ നിയ ന്ത്രണം വിട്ടാണ് ബൈക്ക് മറിഞ്ഞതെന്ന് പറയുന്നു. ഇരുവരുടെയും പരിക്ക് സാരമു ള്ളതല്ല.