മണ്ണാര്‍ക്കാട് : കുടുംബവഴക്കിനെ തുടര്‍ന്ന് വീട് കത്തിച്ച കേസിലെ പ്രതിയെ മണ്ണാര്‍ ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കോട്ടോപ്പാടം പുളിക്കത്തോട്ടത്തില്‍ പത്രോസ് (56)ആണ് അറസ്റ്റിലായത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ വീട്ടില്‍ വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ഭാര്യയും മക്കളും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്ന് പൊലിസ് അറിയിച്ചു. കോ ട്ടോപ്പാടത്ത് മകന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ ഒറ്റയ്ക്കാണ് പത്രോസ് താമസിച്ചിരു ന്നത്. ഇക്കഴിഞ്ഞ ജനുവരി 24ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഇയാള്‍ വീട് കത്തി ച്ചത്. ഗൃഹോപകരണങ്ങളും ഇലക്ട്രിക് സാധനങ്ങളും മറ്റും കത്തിനശിക്കുകയും വട്ടമ്പ ലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കുകയുമായിരുന്നു.തുടര്‍ന്ന് നടത്തി യ അന്വേഷണത്തിലാണ് മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ബൈജുവിന്റെ നേതൃത്വ ത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ,ഉണ്ണി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ശാന്ത കുമാരി, സിവില്‍ പൊലിസ് ഓഫിസര്‍ ഗിരീഷ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.