പാലക്കാട് : ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബൂത്ത് തലത്തില്‍ വട്ടമേശ യോഗം ചേരുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര അറിയിച്ചു. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ്, പട്ടികയില്‍ നിന്ന് ഒഴിവാക്ക ല്‍ തുടങ്ങിയവ സംബന്ധിച്ച പ്രശ്നങ്ങളുണ്ടെങ്കില്‍ ഉന്നയിക്കുകയും ചര്‍ച്ച ചെയ്ത് പരിഹ രിക്കുകയും ചെയ്യും. ലോകസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതി നായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍്ന്ന രാഷ്ട്രീയ പാര്‍ട്ടിയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം, സ്ഥാനാര്‍ത്ഥികള്‍ ഉപയോഗി ക്കാവുന്ന പ്രചാരണ സാമഗ്രികളുടെ വില നിര്‍ണയം, പ്രചാരണ ചെലവ് എന്നിവയു മായി ബന്ധപ്പെട്ടുളള റേറ്റ് ചാര്‍ട്ട് നിര്‍ണയിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു.

നിയമവിരുദ്ധമായി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥികളുടെ ഫ്ളക്സ്, ബോര്‍ഡ്, പോസ്റ്റര്‍ എന്നിവ നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നീക്കാത്ത പക്ഷം നിയമപരമായി പോലീസ് സഹായത്തോടെ മാറ്റേണ്ട സാഹചര്യം വന്നാല്‍ അതിനാവശ്യമായ ചെലവ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍നിന്ന് ഈടാക്കും. സ്വകാര്യ സ്ഥലങ്ങള്‍ മാത്രമേ പ്രചാരണത്തിനായി ഉപയോഗിക്കാനാകൂ. മതിലുകള്‍, വൈദ്യുത പോസ്റ്റ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കീഴിലെ ഒരിടങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാന്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ 12 അസംബ്ലി മണ്ഡലങ്ങളിലായി ആകെ 2108 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ തൃത്താല നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 155 പോളിങ് സ്റ്റേഷനുകള്‍ പൊന്നാനി ലോകസഭാ മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്. പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് എന്നീ ഏഴ് മണ്ഡലങ്ങളിലായുള്ള ആകെ 1329 പോളിങ് സ്റ്റേഷനുകള്‍ പാലക്കാട് ലോകസഭാ മണ്ഡലത്തിലും ജില്ലയിലെ തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളിലെ 624 പോളിങ് സ്റ്റേഷനുകളും തൃശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയോജകമണ്ഡലങ്ങളിലെ 532 പോളിങ് സ്റ്റേഷനുകളും ചേര്‍ത്ത് ആകെ 1156 പോളിങ് സ്റ്റേഷനുകള്‍ ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിലും ഉള്‍പ്പെടുന്നു. തൃത്താലയില്‍ ഒന്‍പതും പട്ടാമ്പിയില്‍ അ ഞ്ചും ഉള്‍പ്പടെ 1500 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള 14 പോളിങ് സ്റ്റേഷനുകളാണ് നിലവില്‍ ജില്ലയിലുള്ളത്. ഈ പോളിങ് സ്റ്റേഷനുകള്‍ക്ക് ഓക്സിലിയറി പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലെയും സൗകര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയി ട്ടുണ്ട്. മുഴുവന്‍ പോളിങ് സ്റ്റേഷനുകളും ഭിന്നശേഷി സൗഹൃദവും പരിസ്ഥിതി സൗഹൃദ വുമായിരിക്കും.

ജില്ലയില്‍ ആകെ 22,78,020 സമ്മതിദായകരാണ് നിലവിലുള്ളത്. ഇതില്‍ 11,13,454 പുരുഷന്മാരും 11,64,547 സ്ത്രീകളും 19 ഭിന്നലിംഗക്കാരും ഉള്‍പ്പെടുന്നു. പുതിയ 31,935 പേരും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസത്തിന് പത്തു ദിവസം മുന്‍പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം. പേര് നീക്കം ചെയ്യുന്നതിനും സ്ഥലം മാറ്റുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും വേണ്ടിയുള്ള ഫോറം 7, 8 അപേക്ഷകള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തുന്ന അന്ന് വരെ ലഭിക്കുന്നത് മാത്രമേ പരിഗണിക്കൂ.

മാതൃക പെരുമാറ്റച്ചട്ടം പാലിക്കുന്നതിനും തെരഞ്ഞെടുപ്പ് ചെലവുകളുടെ പരിശോധന നടത്തുന്നതിനും വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 138 സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടു ണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുന്ന അന്ന് മുതല്‍ സ്‌ക്വാഡുകള്‍ ഫീല്‍ഡ് പ്രവര്‍ ത്തനം ആരംഭിക്കും. സ്‌ക്വാഡുകള്‍ 24 മണിക്കൂറും ജില്ലയില്‍ അതിര്‍ത്തികളിലും ചെക്ക്പോസ്റ്റുകളിലും ഉള്‍പ്പെടെ എല്ലായിടങ്ങളിലും പ്രവര്‍ത്തന നിരതരായിരിക്കും. പ്രശ്നബാധിത, മാവോയിസ്റ്റ് ഭീഷണി പശ്ചാത്തലമുള്ള മേഖലകളില്‍ സ്‌ക്വാഡ് പരി ശോധന നടത്തും.

വോട്ടെടുപ്പിന് നേരിട്ടെത്താന്‍ കഴിയാത്ത 85 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ക്കും ഭിന്ന ശേഷിക്കാരായ വോട്ടര്‍മാര്‍ക്കും തപാല്‍ ബാലറ്റ് പേപ്പര്‍ നല്‍കും. ഇതിന് മുന്നോടിയായി ഇത്തരം വോട്ടര്‍മാരുടെ പട്ടിക തയ്യാറാക്കി ബി.എല്‍.ഒമാര്‍ മുഖേന 12ഡി ഫോറം വീടു കളില്‍ നേരിട്ട് വിതരണം ചെയ്യും. വിജ്ഞാപനം പ്രസിദ്ധീകരിച്ച് അഞ്ച് ദിവസ ത്തിനകം ഫോറം പൂരിപ്പിച്ച് തെരഞ്ഞെടുപ്പ് വരണാധികാരിക്ക് സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമാണ് തപാല്‍ ബാലറ്റ് നല്‍കുകയുള്ളൂ. ഇതിനായി പ്രത്യേക സംഘത്തെ നിയോ ഗിക്കും. ജില്ലയില്‍ 85 ന് മുകളില്‍ പ്രായമുള്ള 18,853 വോട്ടര്‍മാരും ഭിന്നശേഷിക്കാരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 11,202 വോട്ടര്‍മാരും ഉള്‍പ്പടെ മുപ്പതിനായി രത്തില്‍ കൂടുതല്‍ പേര്‍ക്ക് ഫോറം വിതരണം ആരംഭിച്ചിട്ടുണ്ട്.യോഗത്തില്‍ എ. പ്രഭാകരന്‍ എം.എല്‍.എ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി. ബിജു, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍. ആര്‍) സച്ചിന്‍ കൃഷ്ണ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!