മണ്ണാര്‍ക്കാട്: അന്തര്‍സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് നവീകര ണത്തിന്റെ ഭാഗമായി കുടിവെള്ളപൈപ്പുകള്‍പൊട്ടി ശുദ്ധജലവിതരണം മുടങ്ങുന്നു വെന്ന പരാതികള്‍ പരിഹരിക്കാന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജല അതോറിറ്റി, പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍മാരുടെയും കരാറുകാരുടെ പ്രതിനിധികളുടേയും യോഗം ചേര്‍ന്നു. സാങ്കേതികമായ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പരസ്പരം ധാരണയായി. റോഡ് പ്രവൃത്തി സമയങ്ങളില്‍ ജല അതോറിറ്റിയുടെ ഒരു എഞ്ചിനീയറുടെ സാന്നി ദ്ധ്യം ഉറപ്പാക്കും. റോഡിന്റെ ഇടതുവശത്തെ ജലഅതോറിറ്റി പൈപ്പ് സ്ഥാപിക്കുന്നതി നുള്ള കാര്യങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കും. പൈപ്പുകള്‍ പൊട്ടുന്ന മുറയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് ശെരിയാക്കാനും ശുദ്ധജല വിതരണം പുന:സ്ഥാപിക്കാ നും അടിയന്തിര പ്രാധാന്യം നല്‍കാനും തീരുമാനമായി.
മണ്ണാര്‍ക്കാട് നിന്നും തെങ്കരവരെയാണ് കുടിവെള്ളപൈപ്പുകള്‍ സ്ഥാപിച്ചുകൊണ്ടി രിക്കുന്നത്. പൈപ്പിടലിന് റോഡരികില്‍ കൂട്ടിയിട്ട മണ്ണ് നീക്കംചെയ്യാത്തതും മരങ്ങള്‍ മുറിച്ചുനീക്കാത്തതും തടസങ്ങള്‍ സൃഷ്ടിക്കുന്നതായി ജലസേചനവകുപ്പധികൃതര്‍ അറിയിച്ചു. അഴുക്കുചാല്‍ നിര്‍മാണത്തിനായി എടുക്കുന്ന മണ്ണ് നിക്ഷേപിക്കാന്‍ സ്ഥലം ലഭ്യമാകാത്തതാണ് പ്രശ്‌നമെന്ന് കരാര്‍ പ്രതിനിധികളും അറിയിച്ചു. നീക്കംചെയ്യുന്ന മണ്ണ് ഒഴിഞ്ഞഭാഗത്ത് നിക്ഷേപിക്കാനുള്ള സഹായസഹകരണങ്ങള്‍ നടത്താമെന്നും എം.എല്‍.എ. ഉറപ്പുനല്‍കി. ആദ്യം ടെന്‍ഡര്‍ ചെയ്ത മരങ്ങള്‍ മുറിച്ചുനീക്കിയതായും ശേഷിക്കുന്ന മരങ്ങള്‍ മുറിക്കാനായി സാമൂഹിക വനവത്കരണവിഭാഗം അധികൃതര്‍ സ്ഥലത്തെത്തിയിട്ടില്ലെന്നും കേരളാ റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി. ) ഉദ്യോഗസ്ഥരും അറിയിച്ചു.
അധികമായിവരുന്നപ്രവൃത്തികള്‍ക്ക് പ്രത്യേക ഫണ്ട് ലഭ്യമാക്കാനായി സര്‍ക്കാരിന്റെ മുന്നില്‍ നിര്‍ദേശം വെക്കും. അട്ടപ്പാടിയിലേക്കുള്ള ഏക റോഡായതിനാല്‍ മഴക്കാല ത്തിന് മുന്‍പേ ആനമൂളിവരെയുള്ള ആദ്യറീച്ചിലെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാവകുപ്പുകളും സഹകരിക്കണമെന്ന് എം.എല്‍.എ. നിര്‍ദേശിച്ചു. കെ.ആര്‍.എഫ്.ബി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രംഗസ്വാമി, ജലസേചനവകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജി നീയര്‍ നാസര്‍, പ്രോജക്ട് മാനേജര്‍ ഷാഫി, കോണ്‍ട്രാക്ട് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.