അലനല്ലൂര്‍: നാലു ദിവസങ്ങളില്‍ നാലുപ്രദേശങ്ങളിലായി നടന്ന മുണ്ടക്കുന്ന് എ.എല്‍. പി. സ്‌കൂളിന്റെ പഠനോത്സവം വൈഭവ്2കെ24 സമാപിച്ചു. മുന്‍ പഞ്ചായത്ത് അംഗം ഒതുക്കുംപുറത്ത് ഫിറോസ് ഉദ്ഘാടനം ചെയ്തു. ടി.കെ.ദാനിയ അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര, പ്രധാന അധ്യാപകന്‍, പി.യൂസഫ്, സീനിയര്‍ അസി സ്റ്റന്റ് ഒ.ബിന്ദു, അബ്ദുല്‍ ഗഫൂര്‍, ഇന്‍ഫാസ്,സഹിലാ ബാനു തുടങ്ങിയവര്‍ സംസാരിച്ചു.