Day: December 27, 2023

മണ്ണാർക്കാട് ന ഗരത്തിന് സമീപം തീപിടിത്തം

മണ്ണാര്‍ക്കാട്: നാഗരത്തിന് സമീപം സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞ പറമ്പില്‍ തീപ്പിടിത്തം. മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേനയെത്തി സമയോചിതമായി തീയണച്ചതിനാല്‍ സമീപത്തെ ടര്‍ഫ് മൈതാനത്തിലേക്കും ദേവാലയപരിസരത്തേക്കും തീപടരുന്നത് തടയാനായി. ഇന്ന്ഉ ച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. തീപ്പിടിത്തവിവരം ലഭിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി.…

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി 5,000 രൂപ വീതംബാങ്കിലെത്തിച്ചു: മന്ത്രി ഡോ. ബിന്ദു

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 731 പേർക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യൻസി അവാർഡായി അനുവദിച്ചത്. 2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി /പ്ലസ്…

അട്ടപ്പാടിയില്‍ തേന്‍ സംസ്‌ക്കരണ യൂണിറ്റും ഇക്കോ ഷോപ്പും പ്രവര്‍ത്തനമാരംഭിച്ചു

അഗളി : അട്ടപ്പാടിയിലെ പ്രാക്തനഗോത്ര വിഭാഗത്തില്‍പ്പെട്ട കുറുംബരുടെ ഉത്പന്നങ്ങള്‍ക്ക് വിപണിയൊരുക്കി അട്ടപ്പാടിയില്‍ തേന്‍ സംസ്‌ക്കരണ യൂണിറ്റും ഇക്കോഷോപ്പും പ്രവര്‍ത്തനമാരംഭിച്ചു. ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ 16,50,000 രൂപ ചെലവഴിച്ചാണ് ചിണ്ടക്കിയില്‍ തേന്‍ സംസ്‌ക്കരണശാലയും ഗോഡൗണും സജ്ജമാക്കിയിരിക്കുന്നത്. ഒരേസമയം 100 കിലോ തേന്‍ സംസ്‌ക്കരിക്കാന്‍ സംസ്‌ക്കരണശാലയിലൂടെ…

കോട്ടോപ്പാടം എം ഐ സി മഹ്ദിയ്യ ബിരുദ ദാന സമ്മേളനം ; ഫലസ്തീൻ അംബാസഡർ ഉദ്ഘാടനം ചെയ്യും

പാലക്കാട് : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ വനിതാ വിദ്യാഭ്യാസ സംരംഭമായി 2018ൽ കോട്ടോപ്പാടത്ത് ആരംഭിച്ച എം.ഐ.സി വിമൻസ് അക്കാദമിയിൽ അഞ്ച് വർഷത്തെ മഹ്ദിയ്യ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർഥിനികൾക്കുള്ള ബിരുദ ദാന സമ്മേളനം ഡിസംബർ 31ന് 4 മണിക്ക് കോട്ടോപ്പാടത്ത് നടക്കുമെന്ന് സംഘാടകർ…

ഒരുക്കങ്ങൾ പൂർത്തിയായി : ജില്ലാ മുസാബക്ക 29ന് തുടങ്ങും

പാലക്കാട് : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം) പാലക്കാട് ജില്ലാ മുസാബഖ (ഇസ്ലാമിക കലാസാഹിത്യ മത്സരം)യുടെ ഒരുക്കങ്ങൾ പൂർത്തിയായി. മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29, 30 ദിവസങ്ങളിലായി കള്ളിക്കാട് പാലക്കാട് (സി.കെ.എം സാദിഖ് മുസ്ലിയാർ നഗർ)…

നാട്ടുവൈദ്യനും ചികിത്സക്കെത്തിയ ആളും മരിച്ച സംഭവം: പൊലിസ് അന്വേഷണം തുടങ്ങി

മണ്ണാര്‍ക്കാട്: ദൂരൂഹസാഹചര്യത്തില്‍ നാട്ടുവൈദ്യനേയും ചികിത്സക്കുവന്ന ആളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം തുടങ്ങി. കാഞ്ഞിരപ്പുഴ കാണിവായ് ഊരിന് സമീപമുള്ള നാട്ടുവൈദ്യന്‍ കുറുമ്പന്‍ (58), കരിമ്പുഴ പഞ്ചായത്തിലെ കുലുക്കിലിയാട് താമസിക്കുന്ന ബാലു (45) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറിന് കണിവായിലാണ്…

ഫെമിനയുടെ മരണം : നീതി കിട്ടാന്‍ കോടതിയുടെ സഹായം തേടി കുടുംബമെത്തി

മണ്ണാര്‍ക്കാട്: യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് ആവശ്യവുമായി കുടുംബം കോടതി പരിസരത്തെത്തി. നീതി ലഭ്യമാക്കാന്‍ കോടതിയുടെ സഹായം വേണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള പോസ്റ്ററുകളും കൈയില്‍പിടിച്ചാണ് കുടുംബമെത്തിയത്. മേലാറ്റൂര്‍ സ്വദേശിനി ഫെമിന (22)യുടെ മരണവുമായി ബന്ധപ്പെട്ടാണ് പതിനഞ്ചുകാരിയായ…

error: Content is protected !!