പാലക്കാട് : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം) പാലക്കാട് ജില്ലാ മുസാബഖ (ഇസ്ലാമിക കലാസാഹിത്യ മത്സരം)യുടെ ഒരുക്കങ്ങൾ പൂർത്തിയായി. മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29, 30 ദിവസങ്ങളിലായി കള്ളിക്കാട് പാലക്കാട് (സി.കെ.എം സാദിഖ് മുസ്ലിയാർ നഗർ) ലാണ് മത്സരങ്ങൾ നടക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ നേതൃത്വത്തിൽ മദ്‌റസാ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി നടത്തപ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാസാഹിത്യ മത്സരമാണ് മുസാബഖ. വിദ്യാർത്ഥികളിലെ സർഗശേഷികൾ പരിപോഷിപ്പിക്കുന്നതിനും മദ്‌റസാ പഠന സംവിധാനത്തെ കൂടുതൽ മികവുറ്റതാക്കുന്നതിനും, പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും വേണ്ടിയാണ് കൗൺസിൽ മത്സര പരിപാടികൾ സംഘടിപ്പിക്കുന്നത്. കിഡ്ഡീസ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, ജനറൽ, മുഅല്ലിം എന്നിങ്ങനെയാണ് ഈ വർഷം മദ്‌റസാ, റെയ്ഞ്ച്, മേഖലാ, ജില്ലാ, സംസ്ഥാന തല കലാ സാഹിത്യമത്സരം സംഘടിപ്പിക്കുന്നത്. 809 മദ്രസകളിൽ നിന്നായി 800 മത്സരാർത്ഥികൾ ജില്ലാ മത്സരത്തിൽ പങ്കെടുക്കും. ജില്ലാ തല മത്സരങ്ങളുടെ ഉദ്ഘാടനം 29ന് വൈകീട്ട് വൈദ്യുതിവകുപ്പ് മന്ത്രി ശ്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. നാളെ വൈകീട്ട് നാലിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം എൻ ഹുസൈൻ മന്നാനി (പ്രിൻസിപ്പാൾ ജെ.യു.എ കോളജ് പാലക്കാട്)യുടെ നേതൃത്വത്തിൽ മഞ്ഞക്കുളം മഖാംസിയാറത്തോടെ തുടങ്ങും. എം.അലി ഹാജി കള്ളിക്കാട് പതാക ഉയർത്തും. സയ്യിദ് പി.കെ ഇമ്പിച്ചി കോയ തങ്ങൾ കൊടക്കാട് (വൈസ് പ്രസിഡന്റ് എസ്.കെ.ജെ.ക്യു സംസ്ഥാന കമ്മിറ്റി) പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ടി.കെമുഹമ്മദ് കുട്ടി ഫൈസി കരുവാൻപടി (ജനറൽ സെക്രട്ടറി എസ്.കെ.ജെ.എം ജില്ലാ കമ്മിറ്റി) സ്വാഗതം പറയും. സി.മുഹമ്മദലി ഫൈസി കോട്ടോപ്പാടം (പ്രസിഡന്റ് എസ്.കെ.ജെ.എം ജില്ലാ കമ്മിറ്റി) അദ്ധ്യക്ഷനാകും. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇ.അലവി ഫൈസി കൊളപ്പറമ്പ് (ജനറൽ സെക്രട്ടറി എസ്.കെ.ജെ.യു ജില്ലാ കമ്മിറ്റി)അനുഗ്രഹ പ്രഭാഷണം നടത്തും. കൊടക് എം.അബ്ദുറഹ്മാൻ മുസ്‌ലിയാർ (സെക്രട്ടറി എസ്.കെ.ജെ.എം.സി.സി) അനുഗ്രപ്രഭാഷണം നടത്തും. അഡ്വ. നാസർ കാളമ്പാറ (സെക്രട്ടറി എസ്.കെ.എം.എം.എ സംസ്ഥാന കമ്മിറ്റി), എം.എം ഹമീദ് കള്ളിക്കാട്, പി.ടി ഹംസ ഫൈസി, ടി.എ റസാഖ് മാസ്റ്റർ അലനല്ലൂർ, അബ്ദുറഹീം ഫൈസി അക്കിപ്പാടം, മുഹമ്മദലി മാസ്റ്റർ വടക്കുമണ്ണ, കെ.മുഹമ്മദലി മുസ്ലിയാർ ആമയൂർ,മുസ്തഫ കെ.ബി,ഹസനുപ്പ കള്ളിക്കാട് പ്രസംഗിക്കും. പി അബ്ദുൽ റഷീദ് കമാലി ഫൈസി മോളൂർ,(ജനൽ സെക്രട്ടറി എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി),വിഷയം കലയും സാഹിത്യവും ഇസ്ലാമിക വീക്ഷണം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ശനിയാഴ്ച്ച സമാപന സമ്മേളനത്തിൽ സയ്യിദ് ഹുസൈൻ തങ്ങൾ കൊടക്കാട് ( പ്രസിഡന്റ് എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി) പ്രാർത്ഥനയക്ക് നേതൃത്വം നൽകും. സിഎം സുനീർ മുസ്ലിയാർ കുറുവട്ടൂർ(കൺവീനർ പ്രോഗ്രം കമ്മിറ്റി) സ്വാഗതം പറയും. എൻ.സൈനുദ്ദീൻ മന്നാനി പാലക്കാട് (വർക്കിംഗ് ചെയർമാൻ സ്വാഗതസംഘം) അദ്ധ്യക്ഷനാകും. സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങൾ പഴയ ലക്കിടി (വൈസ് പ്രസിഡന്റ് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി) ഉദ്ഘാടനം ചെയ്യും. ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയാകും. ശാഫി പറമ്പിൽ എം.എൽ.എ സമ്മാനവിതരണം നടത്തും. ജി.എം സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ (ജനറൽ സെക്രട്ടറി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി) മുഖ്യപ്രഭാഷണം നടത്തും. സി മുഹമ്മദ് കുട്ടി ഫൈസി (ജനറൽ സെക്രട്ടറി ജംഇയ്യത്തുൽ മുദരിസീൻ ജില്ലാ കമ്മിറ്റി), എ.വി ചേക്കു ഹാജി കൂറ്റനാട് (പ്രസിഡന്റ് എസ്.കെ.എം.എം.എ ജില്ലാ കമ്മിറ്റി), വി.എ.സി കുട്ടി ഹാജി പഴയ ലക്കിടി (സെക്രട്ടറി എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി),മൻസൂർ മണലാംഞ്ചേരി, സജീർ പേഴുങ്കര, ഉമ്മർ ഖത്താബ് ഹസ്രത്ത്,അബൂബക്കർ ബാഖവി മാരായമംഗലം, എം.ടി സൈനുൽ ആബിദീൻ മാസ്റ്റർ പനമണ്ണ, സി.പി അനസ് പട്ടിശ്ശേി പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ സി.മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാൻപടി, പി.ടി ഹംസഫൈസി, സുനീർ മുസ്‌ലിയാർ, ഹബീബ് ഫൈസി കോട്ടോപ്പാടം, സജീർപേഴുങ്കര എന്നിവർ പങ്കെടുത്തു.