മണ്ണാര്‍ക്കാട്: നാഗരത്തിന് സമീപം സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞ പറമ്പില്‍ തീപ്പിടിത്തം. മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേനയെത്തി സമയോചിതമായി തീയണച്ചതിനാല്‍ സമീപത്തെ ടര്‍ഫ് മൈതാനത്തിലേക്കും ദേവാലയപരിസരത്തേക്കും തീപടരുന്നത് തടയാനായി. ഇന്ന്ഉ ച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. തീപ്പിടിത്തവിവരം ലഭിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി. ജയരാജന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളെത്തി വെള്ളംപമ്പുചെയ്ത് തീയണക്കുകയായിരുന്നു. പുല്ലുംകാടുംനിറഞ്ഞുകിടക്കുന്ന സ്ഥലമാണിത്. ഇവിടേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യംതടസംസൃഷ്ടിച്ചു. പിന്നീട് വനംവകുപ്പ് ഓഫീസ് പരിസരത്തേക്ക് മാറ്റിയിട്ടാണ് പറമ്പിലെ തീയണച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!