Category: NEWS & POLITICS

മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിക്ക് തുടക്കമായി

കണ്ണാടി:മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗ മായി 2020 ഓടെ മന്തുരോഗം പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള തലത്തില്‍ ലോകാരോഗ്യ സംഘടന മന്തുരോഗ നിവാരണ പരിപാടിക്ക് രൂപം നല്‍കിയിട്ടു ള്ളത്.…

റോട്ടാവൈറസ് വാക്‌സിനേഷന്‍ പരിശീലനം നല്‍കി

മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആശാ-അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി റോട്ടാ വൈറസ് വാക്‌സിനേഷന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു .മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ഹാളില്‍ നടന്ന പരിശീലന പരിപാടി യില്‍ ഡോ.ജസ്‌നി ഷാനവാസ്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റോംസ് വര്‍ഗീസ് എന്നിവര്‍ ക്ലാസ്സെടുത്തു. കെ.സുരേഷ്, ഡാര്‍ണര്‍.എസ്, വസന്തകുമാരി,രാജലക്ഷ്മി,രജിത രാജന്‍…

പരീക്ഷ വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: നബിദിനത്തോടനുബന്ധിച്ച് വടശ്ശേരിപ്പുറം കൊമ്പം മനാറുല്‍ ഹുദാ മദ്രസയിലെ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ജിദ്ദ-കൊമ്പം വടശ്ശേരിപ്പുറം മഹല്ല് കമ്മിറ്റി ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു.മദ്രസയിലെ 1 മുതല്‍ 12 വരെ ക്ലാസ്സിലുള്ള പരീക്ഷ വിജയികള്‍ക്കാണ് ക്യാഷ് അവാര്‍ഡ് വിതരണം…

പ്രവാചക സ്മരണയില്‍ നബിദിനമാഘോഷിച്ചു

കോട്ടോപ്പാടം:പ്രവാചക സന്ദേശങ്ങളുയര്‍ത്തി കോട്ടോപ്പാടം കണ്ടമംഗലം തഅലീമുസ്വിബിയാന്‍ സെക്കണ്ടറി മദ്രസയുടെ നേതൃത്വത്തില്‍ നബിദിനം ആഘോഷിച്ചു. മദ്രസ വിദ്യാര്‍ഥികളും, പൂര്‍വ്വ വിദ്യാര്‍ഥികളും,ഉസ്താദുമാരും,രക്ഷിതാക്കളും അണിനിരന്ന ഘോഷയാത്ര വര്‍ണ്ണാഭമായി.മദ്രസ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര പുറ്റാനിക്കാട് വഴി കണ്ടമംഗലം മദ്രസയില്‍ എത്തി സമാപിച്ചു.മദ്ഹ് ഗാനങ്ങളും ദഫ്മുട്ടും റാലിക്ക്…

എസ്എഫ്എ സംസ്ഥാന സമ്മേളനം;ചലഞ്ചേഴ്‌സ് ക്ലബ്ബ് മുന്‍താരങ്ങളെ ആദരിച്ചു

അലനല്ലൂര്‍:നവംബര്‍ 17ന് എടത്തനാട്ടുകര വണ്ടായി വാസു നഗറില്‍ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ 21-ാം സംസ്ഥാന സമ്മേളത്തിന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി.ഇതിന്റെ ഭാഗമായി 1980 കളിലെ ചലഞ്ചേഴ്‌സ് എടത്തനാട്ടുകരയുടെ ഫുട്‌ബോള്‍ താരങ്ങളെ ആദരിച്ചു. പ്രശസ്ത മലയാള ഡോക്യുമെന്ററി സംവിധായകനും സ്‌പോര്‍ട്‌സ്…

മലമ്പുഴ ഇടതുകര കനാൽ നവംബർ 20 മുതലും വലതുകര കനാൽ 24 മുതലും തുറക്കും

പാലക്കാട്:മലമ്പുഴ ജലസേചന പദ്ധതി പ്രദേശത്തേക്ക് ഇടതുകര കനാൽ വഴി നവംബർ 20 മുതൽ 2020 ഫെബ്രുവരി 28 വരെയും മലമ്പുഴ വലതുകര കനാൽ വഴി നവംബർ 24 മുതൽ 2020 ഫെബ്രു വരി 20 വരെയും ജലവിതരണം നടത്തുമെന്ന് ജില്ലാ കളക്ടർ…

ബിപിസിഎല്‍ വില്‍പ്പനക്കെതിരെ ധര്‍ണ്ണ

പാലക്കാട്:പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്വകാര്യവത്ക്കരിക്കുന്നതിനെതിരേ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സിഐടിയു സായാഹ്ന ധര്‍ണ്ണ നടത്തി. തൃത്താലയിൽ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.ഉണ്ണി ക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജോയിന്റ് സെക്ര ട്ടറി പി.എൻ.മോഹനൻ സംസാരിച്ചു. സിഐടിയു…

സ്‌നേഹനബിയുടെ തിരുസ്മരണയില്‍ പാറപ്പുറത്ത് നബിദിന റാലി

അലനല്ലൂര്‍:പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ വീഥികളെ മുഖരിത മാക്കി മാനവ സാഹോദര്യത്തിന്റെ സന്ദേശവുമായി പാറപ്പുറം ദാറുസ്സലാം സെക്കന്ററി മദ്രസയുടെ നേതൃത്വത്തില്‍ നബിദിനം ആഘോഷിച്ചു. മുന്‍ മഹല്ല് ഖാസിയും പ്രമുഖ പണ്ഡിത നുമായ ഖാസിം ഖാസിമി പതാക ഉയര്‍ത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.മദ്രസ വിദ്യാര്‍ത്ഥികള്‍ ,പൂര്‍വ്വ…

ജേഴ്‌സി പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട്:കൊമ്പം ആശുപത്രിപടി വിന്നേഴ്‌സ് ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഫുട്‌ബോള്‍ ടീം ജേഴ്‌സി മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ എന്‍ ഷംസുദ്ദീന്‍ പ്രകാശനം ചെയ്തു. എ.മുഹമ്മദ് ഉനൈസ്, കെ.അര്‍ഷാദ്,സിനാജ് എം എന്നിവര്‍ പങ്കെടുത്തു.

എന്‍ എം എം എസ് സ്‌കോളര്‍ഷിപ്പ്: സ്‌പെഷ്യല്‍ കോച്ചിങ്ങും മാതൃകാ പരീക്ഷയും നടത്തി

കോട്ടോപ്പാടം: 17 ന് നടക്കുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്(എന്‍.എം.എം.എസ്)പരീക്ഷയെഴുതുന്ന വിദ്യാ ര്‍ത്ഥികള്‍ക്കായി കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ്ങ് സൊസൈറ്റി (ഗേറ്റ്‌സ്)യുടെ നേതൃത്വ ത്തില്‍ അവധി ദിവസങ്ങളില്‍ നടത്തിവന്ന പ്രത്യേക പരിശീലന പരിപാടി മാതൃകാപരീക്ഷയോടെ സമാപിച്ചു.…

error: Content is protected !!