കോട്ടോപ്പാടം: 17 ന് നടക്കുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്(എന്‍.എം.എം.എസ്)പരീക്ഷയെഴുതുന്ന വിദ്യാ ര്‍ത്ഥികള്‍ക്കായി കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ്ങ് സൊസൈറ്റി (ഗേറ്റ്‌സ്)യുടെ നേതൃത്വ ത്തില്‍ അവധി ദിവസങ്ങളില്‍ നടത്തിവന്ന പ്രത്യേക പരിശീലന പരിപാടി മാതൃകാപരീക്ഷയോടെ സമാപിച്ചു. കോട്ടോപ്പാടം കെ. എ.എച്ച് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന സമാപന സെഷന്‍ മുന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.സഫറുള്ള ഉദ്ഘാടനം ചെയ്തു. ഗേറ്റ്‌സ് ഉപദേശക സമിതി ചെയര്‍മാന്‍ എ.അബൂബക്കര്‍ അധ്യക്ഷനായി. അക്കാഡമിക് വിങ്ങ് കണ്‍വീനര്‍ സലീം നാലകത്ത്, എം.പി.സാദി ഖ്,കെ.ടി.അബ്ദുള്ള,ഒ.മുഹമ്മദലി,എം.മുഹമ്മദാലി മിശ്കാത്തി, മൊയ്തുട്ടി കോലോതൊടി, ഇ.പി.റഷീദ്,എന്‍.ഒ.ഷാഫി, സ്‌കൂള്‍ മാനേജര്‍ റഷീദ് കല്ലടി,പ്രധാനാധ്യാപിക എ.രമണി,ടി.പി. അബ്ദുല്‍ സലീം,പി. റമീസ,പി.മനോജ്, വി.വിജയകുമാര്‍ പ്രസംഗിച്ചു .ഡോ. കല്ലടി ആയിഷ മാതൃകാ പരീക്ഷാവിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!