തച്ചമ്പാറ : പനയംപാടം വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃ ത്വത്തില്‍ തച്ചമ്പാറയില്‍ ജാഗ്രതാ സമിതി ചേര്‍ന്നു. തച്ചമ്പാറയില്‍ ദേശീയപാതയില്‍ സ്‌കൂളിന്റെ മുന്നറിയിപ്പ് ബോര്‍ഡുകള്‍, വേഗതനിയന്ത്രിക്കുന്നതിന് സ്ഥിരം ഡിവൈ ഡറുകള്‍, റോഡിന്റെ അടയാളങ്ങളും കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനു ള്ള സ്ഥലങ്ങളും വീണ്ടും രേഖപ്പെടുത്തുക, കാല്‍നടയാത്രക്കാര്‍ക്ക് മേല്‍പ്പാലം നിര്‍മി ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. കെ. ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബിന്ദു കുഞ്ഞിരാമന്‍ അധ്യക്ഷയായി. ദേശബന്ധു സ്‌കൂള്‍, സെന്റ് ഡൊമിനിക്ക് എ.എല്‍.പി സ്‌കൂള്‍, ദേശീയപാത വിഭാഗം, ഊരാളുങ്കല്‍ സൊസൈറ്റി, മോട്ടോര്‍ വാഹനവകുപ്പ്, പൊലിസ്, വ്യാപാരിവ്യവസായി പ്രതിനിധികള്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗം ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.