അലനല്ലൂര്‍:നവംബര്‍ 17ന് എടത്തനാട്ടുകര വണ്ടായി വാസു നഗറില്‍ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ 21-ാം സംസ്ഥാന സമ്മേളത്തിന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി.ഇതിന്റെ ഭാഗമായി 1980 കളിലെ ചലഞ്ചേഴ്‌സ് എടത്തനാട്ടുകരയുടെ ഫുട്‌ബോള്‍ താരങ്ങളെ ആദരിച്ചു. പ്രശസ്ത മലയാള ഡോക്യുമെന്ററി സംവിധായകനും സ്‌പോര്‍ട്‌സ് എഴുത്തു കാരനുമായ മധുജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.ചലഞ്ചേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ഒ.ഫിറോസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എ. നസീര്‍,മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ കെ.ടി.ഹസംപ്പ, അക്ബ റലി പാറോക്കോട്ടില്‍.ടി.കെ.മുഹമ്മദ്,ബഷീര്‍ ചാലിയന്‍, എം.പി. ഹബീബ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!