മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആശാ-അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി റോട്ടാ വൈറസ് വാക്‌സിനേഷന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു .മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ഹാളില്‍ നടന്ന പരിശീലന പരിപാടി യില്‍ ഡോ.ജസ്‌നി ഷാനവാസ്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റോംസ് വര്‍ഗീസ് എന്നിവര്‍ ക്ലാസ്സെടുത്തു. കെ.സുരേഷ്, ഡാര്‍ണര്‍.എസ്, വസന്തകുമാരി,രാജലക്ഷ്മി,രജിത രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിവര്‍ഷം 32.7 ലക്ഷം കുഞ്ഞുങ്ങളില്‍ വയറിളക്കരോഗങ്ങളു ണ്ടാക്കുന്നതാണ് റോട്ടാ വൈറസ്.ആരോഗ്യ വകുപ്പിന്റെ രോഗ പ്രതിരോധ ചികിത്സാ പട്ടികയില്‍ ഉള്‍പ്പെടുത്തി സൗജന്യമായാണ് റോട്ടോ വൈറസ് വാക്‌സിന്‍ നല്‍കാന്‍ പോകുന്നത്. വളരെയേറെ സാംക്രമിക സ്വഭാവമുള്ള ഒരിനം അണു ജീവിയാണ് റോട്ടാ വൈറസ്. ഇന്ത്യയില്‍ വയറിളക്കം മൂലം ആശുപത്രിയില്‍ പ്രവേശി ക്കുന്ന കുട്ടികളില്‍ 40 ശതമാനവും ഈ വൈറസ് ബാധമൂലമാണ്. പലപ്പോഴും മരണകാരണവുമാകാം.കുഞ്ഞിന് 6,10,14 ആഴ്ച പ്രായ മുള്ളപ്പോള്‍ നല്‍കുന്ന വാക്‌സിനേഷനിലൂടെ ഇത്തരം വയറിള ക്കത്തെ പൂര്‍ണമായും പ്രതിരോധിക്കാവുന്നതാണ്.