കണ്ണാടി:മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗ മായി 2020 ഓടെ മന്തുരോഗം പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള തലത്തില്‍ ലോകാരോഗ്യ സംഘടന മന്തുരോഗ നിവാരണ പരിപാടിക്ക് രൂപം നല്‍കിയിട്ടു ള്ളത്. ഇതിന്റെ ഭാഗമായി വര്‍ഷത്തില്‍ ഒരു തവണ രണ്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഒരു ഡോസ് ഡി.ഇ.സി, ആല്‍ ബന്റസോള്‍ ഗുളികകള്‍ വിതരണം ചെയ്യും. ഈ വര്‍ഷത്തെ മന്തുരോഗ നിവാരണ ചികിത്സാ പരിപാടി നവംബര്‍ 11 മുതല്‍ 30 വരെ രണ്ടുഘട്ടങ്ങളിലായാണ് നടക്കുന്നത്. നവംബര്‍ 11 മുതല്‍ 20 വരെ ജില്ലയിലെ മന്തുരോഗ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളിലും 21 മുതല്‍ 30 വരെ മറ്റു സ്ഥലങ്ങളിലുമാണ് പരിപാടി നടപ്പാക്കുക. മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.ബിനുമോള്‍ നിര്‍വഹിച്ചു. കണ്ണാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷേളി അധ്യക്ഷയായി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.എ നാസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എന്റമോളജി എം.എസ്.ശശി, കണ്ണാടി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അദിതി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങ ളായ ലളിത.ബി.മേനോന്‍, കെ.ടി.ഉദയകുമാര്‍ കണ്ണാടി ഗ്രാമപഞ്ചാ യത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ആര്‍.സിദ്ധാര്‍ത്ഥന്‍, കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു.ടി. മാത്യു, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ടി.കെ.ജയന്തി, ജില്ലാ ഡെപ്യൂട്ടി എജ്യുക്കഷന്‍ മീഡിയാ ഓഫീസര്‍ സി.വി.വിനോദ്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടി യുടെ ഭാഗമായി കണ്ണാടി സെന്ററില്‍ നിന്നും പുറപ്പെട്ട വിളംബര ജാഥ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി ഉദയകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബ ശ്രീ-അങ്കണവാടി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.