പാലക്കാട്:പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്വകാര്യവത്ക്കരിക്കുന്നതിനെതിരേ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സിഐടിയു സായാഹ്ന ധര്‍ണ്ണ നടത്തി. തൃത്താലയിൽ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.ഉണ്ണി ക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  സിഐടിയു ജില്ലാ ജോയിന്റ് സെക്ര ട്ടറി പി.എൻ.മോഹനൻ സംസാരിച്ചു. സിഐടിയു ഡിവിഷൻ സെക്രട്ടറി പി.ആർ.കുഞ്ഞുണ്ണി സ്വാഗതവും സിഐടിയു ജില്ലാ കമ്മിറ്റി അംഗം വി.അനിരുദ്ധൻ നന്ദിയും പറഞ്ഞു. ഡിവിഷൻ പ്രസിഡണ്ട് എം.കെ.പ്രദീപ് അധ്യക്ഷനായി.പട്ടാമ്പിയിൽ സിഐടി യു സംസ്ഥാന സെക്രട്ടറി എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങൾ എ.വി.സുരേഷ് സ്വാഗതം പറയുകയും എൻ.പി.വിനയകുമാർ അധ്യക്ഷത വഹിക്കുകയും ചെയ്തു.  ശ്രീകൃഷ്ണപുരത്ത് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി.ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്തു.  സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി.എ.മുരുകൻ, ജില്ലാ കമ്മിറ്റി അംഗം എൻ.ഹരിദാസ് എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി പി.കെ.ശശിധരൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സി.ജി.ഗീത നന്ദിയും പറഞ്ഞു. ഡിവിഷൻ പ്രസിഡണ്ട് എം.മോഹനൻ അധ്യക്ഷനായി.മണ്ണാർക്കാട് സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി വി.വി.വിജയൻ ഉദ്ഘാടനം ചെയ്തു.  ജില്ലാ ജോയിന്റ് സെക്രട്ടറി പി.മനോമോഹനൻ, ഡിവിഷൻ സെക്രട്ടറി കെ.പി.മസൂദ് എന്നിവർ സംസാരിച്ചു. ഡിവീഷൻ പ്രസിഡണ്ട് എം.കൃഷ്ണകുമാർ അധ്യക്ഷനായി. ടോമിതോമസ് സ്വാഗതവും സോമശേഖരൻ നന്ദിയും പറഞ്ഞു. അട്ടപ്പാടിയിൽ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി വി.എസ്.ജോസ് സ്വാഗതം പറഞ്ഞു. ഒറ്റപ്പാലത്ത് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.ഭാസ്കരൻ, ആർ.ജി.പിള്ള എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് എസ്.കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ.ഗംഗാധരൻ നന്ദിയും എ.പി.എം റഷീദ് സ്വാഗതവും പറഞ്ഞു.പാലക്കാട് സിഐടിയു ജില്ലാ പ്രസിഡണ്ട് പി.കെ.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം.ഹരിദാസ് സംസാരിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് ടി.കെ.നൗഷാദ് സ്വാഗതവും  സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട്    വി.സരള നന്ദിയും പറഞ്ഞു. ഡിവിഷൻ പ്രസിഡണ്ട് പി.ജി.രാംദാസ് അധ്യക്ഷനായി. പുതുശ്ശേരിയിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ.എ.രാജൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം.പത്മിനി ടീച്ചർ, ജില്ലാ വൈസ് പ്രസിഡണ്ട് ധന്യാ ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.ഹരിദാസ്, കെ.ഹരിദാസ് എലപ്പുള്ളി, പ്രസന്ന കഞ്ചിക്കോട് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.സുഭാഷ് സ്വാഗതവും എം.പ്രേമൻ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം കെ.സുരേഷ് അധ്യക്ഷനായി. ചിറ്റൂരിൽ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ.ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ്.സ്കറിയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.എ.ഉണ്ണിത്താൻ സ്വാഗതം ആശംസിക്കുകയും ഇ.എൻ.സുരേഷ് ബാബു അധ്യക്ഷത വഹിക്കുകയും ചെയ്തു. എച്ച്.ജെയിൻ നന്ദി പറഞ്ഞു. 
നെൻമാറയിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം യു.അസീസ് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.ദേവദാസ് അധ്യക്ഷത വഹിച്ചു. സിയാവുദ്ധീൻ സ്വാഗതവും രമാഭരൻ നന്ദിയും പറഞ്ഞു. 
കുഴൽമന്ദത്ത് സിഐടിയു ജില്ലാ കമ്മിറ്റി അംഗം എ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി.വാസുദേവൻ സ്വാഗതം ആശംസിക്കുകയും എൻ.മുരളീധരൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. സി.പി.ചന്ദ്രൻ നന്ദി പറഞ്ഞു.
ആലത്തൂരിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതൻ ഉദ്ഘാടനം ചെയ്തു.  സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.എം.ജമീല സംസാരിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കെ.എൻ.നാരായണൻ അധ്യക്ഷനായി. ഡിവിഷൻ സെക്രട്ടറി കെ.മാണിക്കൻ സ്വാഗതവും സി.രാഘവൻ നന്ദിയും പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!