പാലക്കാട്:മലമ്പുഴ ജലസേചന പദ്ധതി പ്രദേശത്തേക്ക് ഇടതുകര കനാൽ വഴി നവംബർ 20 മുതൽ 2020 ഫെബ്രുവരി 28 വരെയും മലമ്പുഴ വലതുകര കനാൽ വഴി നവംബർ 24 മുതൽ 2020 ഫെബ്രു വരി 20 വരെയും ജലവിതരണം നടത്തുമെന്ന് ജില്ലാ കളക്ടർ ഡി.ബാലമുരളി അറിയിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന മലമ്പുഴ- മംഗലം- പോത്തുണ്ടി – ചേരാമംഗലം ജലസേചന പദ്ധതി ഉപദേശക സമിതി യോഗത്തിലാണ് ജില്ലാ കലക്ടർ ഇക്കാര്യം അറിയിച്ചത്.ഇടവേളകളോടെയാകും ജലവിതരണം നടത്തുക.
മംഗലം ജലസേചന പദ്ധതി പ്രദേശത്തേക്ക് നവംബർ 18 മുതൽ മുതൽ 2020 ഫെബ്രുവരി 16 വരെയാകും ജലവിതരണം. പോത്തുണ്ടി ജലസേചന പദ്ധതി പ്രദേശങ്ങളിൽ മഴ ലഭിക്കുന്നതായി അധികൃ തർ അറിയിച്ചിട്ടുണ്ട്. മഴയുടെ അഭാവം ഉണ്ടായാൽ നവംബർ 18 ന് നകം യോഗം ചേർന്ന് ജലവിതരണം സംബന്ധിച്ച് തീരുമാനമെടു ക്കുമെന്നും അധികൃതർ അറിയിച്ചു. മഴ തുടരുകയാണെങ്കിൽ സ്ഥിതിഗതികൾ വിലയിരുത്തി ജലവിതരണ തീയതിയിൽ മാറ്റം വരുത്തുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചിട്ടുണ്ട്. ജലസേ ചന കനാലുകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന പ്രവർത്തികൾ പുരോഗമിക്കുന്നതായും ജലസേചന വിഭാഗം എക്സി ക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.ബാബു എം.എൽ.എ, മലമ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ.കെ അബ്ദുള്ള, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, അസിസ്റ്റന്റ് എൻജിനീയർ മാർ, ഉദ്യോഗസ്ഥർ, പാടശേഖര സമിതി അംഗങ്ങൾ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.