കോട്ടോപ്പാടം:പ്രവാചക സന്ദേശങ്ങളുയര്‍ത്തി കോട്ടോപ്പാടം കണ്ടമംഗലം തഅലീമുസ്വിബിയാന്‍ സെക്കണ്ടറി മദ്രസയുടെ നേതൃത്വത്തില്‍ നബിദിനം ആഘോഷിച്ചു. മദ്രസ വിദ്യാര്‍ഥികളും, പൂര്‍വ്വ വിദ്യാര്‍ഥികളും,ഉസ്താദുമാരും,രക്ഷിതാക്കളും അണിനിരന്ന ഘോഷയാത്ര വര്‍ണ്ണാഭമായി.മദ്രസ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര പുറ്റാനിക്കാട് വഴി കണ്ടമംഗലം മദ്രസയില്‍ എത്തി സമാപിച്ചു.മദ്ഹ് ഗാനങ്ങളും ദഫ്മുട്ടും റാലിക്ക് അകമ്പടിയേകി. പുറ്റാനിക്കാട് മഹല്ല് ഖത്തീബ് യൂസഫ് ഫൈസി പതാക ഉയര്‍ത്തി യതോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. ഘോഷ യാത്രക്ക് മഹല്ല് പ്രസിഡന്റ് മൊയ്തുപ്പ ഫൈസി,മദ്രസ കമ്മിറ്റി പ്രസി ഡന്റ് അസീസ് ഐന്നല്ലി,ജോയിന്റ് സെക്രട്ടറി സാലിം,ട്രഷറര്‍ മുഹമ്മദ് കൂമഞ്ചേരി,മൈയ്തുപ്പ ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഇന്ന് വൈകീട്ട് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!