മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍. എസ്.എസ്., സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, എസ്.പി.സി. യൂണിറ്റുകളുടെ സംയുക്ത സം രംഭമായ ‘ കൂടൊരുക്കല്‍ ‘ പദ്ധതിയിലെ അഞ്ചാമത്തെ സ്നേഹ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. പൊറ്റശ്ശേരി നരിയങ്കോടുള്ള മൂന്ന് സഹപാഠികളടങ്ങുന്ന കുടുംബത്തി നാണ് സ്നേഹഭവനം നിര്‍മ്മിച്ചത്. എട്ടുലക്ഷത്തോളംരൂപ ചിലവഴിച്ചാണ് വീട് നിര്‍മി ച്ചത്. സ്‌ക്രാപ്പ് ചലഞ്ച്, കുട്ടികള്‍ നട്ടുവളര്‍ത്തിയ ജൈവ ഉത്പന്നങ്ങളുടെ വിപണനം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഭൂരിഭാഗം തുകയും സമാഹരിച്ചത്. അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, മറ്റ് സുമനസ്സുകള്‍ എന്നിവരും സംഭാവനനല്‍കി. സ്നേഹവീടിന്റെ പരിസരത്ത് ഫലവൃക്ഷത്തൈകളും പൂച്ചെടികളും നട്ടുവളര്‍ത്തി യിട്ടുണ്ട്. ഗൃഹപ്രവേശന ചടങ്ങ് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ നാളെ രാവിലെ 9.30 ന് നിര്‍വഹിക്കും. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് സതി രാമരാജന്‍ അധ്യക്ഷയാകും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. സന്തോഷ് കുമാര്‍, പ്രധാനാധ്യാപകന്‍ പി. മണികണ്ഠന്‍, പിടിഎ പ്രസിഡന്റ് കെ.എസ്. സുനേഷ്, കൂടൊ രുക്കല്‍ കമ്മിറ്റി ഭാരവാഹികളായ എസ്. സനല്‍കുമാര്‍, ദിവ്യ അച്ചുതന്‍, മൈക്കിള്‍ ജോസഫ്, എച്ച്. അനീസ്, സി.കെ. ജിഷ്ണുവര്‍ധന്‍, ലീഡര്‍മാരായ വി. അജിന്‍, പി. ശ്രേയ, നയന ജോസഫ് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്. സ്‌കൂളിലെ ഏറ്റവും അര്‍ഹരായ സഹപാഠികള്‍ക്കാണ് പദ്ധതിയിലൂടെ വീട് നിര്‍മിച്ചുനല്‍കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!