മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാട്ടാനശല്ല്യം നേരിടുന്ന മണ്ണാര്‍ക്കാട് വനംഡിവിഷനിലെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനാണ് മനുഷ്യ-വന്യജീവി സം ഘര്‍ഷം ലഘൂകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിച്ച് തിരിവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍.മലയോരജനതയുടെ ജീവനും സ്വത്തും വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ പോരാടുന്ന ഒരു കൂട്ടം വനപാലകരുടെ പ്രവര്‍ത്തനങ്ങള്‍ വന്യമൃഗ പ്രതിരോധത്തിന് മാതൃകയാകുന്നു. വനതിര്‍ത്തിയില്‍ പ്രതിരോധവേലി നിര്‍മിച്ചും ഉറക്കമിളച്ച് കാട്ടാനകളെ തുരത്തിയും ഇവയ്ക്ക് തമ്പടിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കിയുമാണ് ആനകളുടെ കാടിറക്കം തടയുന്നത്.നാട്ടുകാരുടെയും തദ്ധേശജന പ്രതിനിധികളുടെ സഹകരണവും സഹായകമാകുന്നു.

കാട്ടാനകളുടെ വരവ് വലിയതോതില്‍ കുറഞ്ഞു

മണ്ണാര്‍ക്കാട് വനംഡിവിഷനിലെ വിവിധ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധികളിലായി പ്രതിവര്‍ ഷം കാട്ടാനകളിറങ്ങുന്നത് 500നടുത്തെന്ന് ഓഫീസ് രേഖകളിലുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ കാട്ടാനശല്യമുള്ള മേഖലയാണ് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധി. വര്‍ഷത്തില്‍ 350-370 തവണയെങ്കിലും ഇവിടെ കാട്ടാനകളെത്തുന്നുണ്ട്. ഇതുകൊണ്ടു തന്നെ സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ കാട്ടാനശല്യമുള്ളതായി പറയുന്നത് ഇവിടെയാ ണെന്ന് വനപാലകര്‍ പറയുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജനവാസമേഖലയിലേ ക്കുള്ള കാട്ടാനകളുടെ വരവ് വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം 500തവണയാണ് സേന കാട്ടാനകളെ തുരത്തിയത്. പ്രതിരോധ സംവിധാനങ്ങള്‍ ശക്ത മായതാണ് ഇതിന്റെ പ്രധാന കാരണം. 2023 നവംബറില്‍ 18 തവണയും ഡിസംബറില്‍ 34 തവണയും ഇവിടെ കാട്ടാനകളെത്തി. എന്നാല്‍ ഈവര്‍ഷം നവംബര്‍ മാസത്തില്‍ നാലുതവണയും ഡിസംബര്‍ മാസത്തില്‍ മൂന്നുതവണയുംമാത്രമേ ആനയിറങ്ങിയി ട്ടുള്ളു.

വനാതിര്‍ത്തിയില്‍ പ്രതിരോധവേലി ഒരുങ്ങുന്നു

തിരുവിഴാംകുന്നിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതയാണ് കാട്ടാനശല്യം വര്‍ധിച്ച തിന് പിന്നിലുള്ള കാരണങ്ങളിലൊന്ന്. സൈലന്റ്വാലി ദേശീയോദ്യാനത്തിന്റെ ബഫര്‍സോണ്‍ മേഖല അതിരിടുന്നതിനാല്‍ ഇവിടെനിന്നും കാട്ടാനകള്‍ കൂടുതലായും എത്തുന്നു. കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുരുത്തിച്ചാല്‍മുതല്‍ അലനല്ലൂര്‍ പഞ്ചായ ത്തിലെ എടത്തനാട്ടുകര പൊന്‍പാറവരെയുള്ള 39 കിലോമീറ്ററാണ് വനാതിര്‍ത്തിയു ള്ളത്. ഇടവിട്ടുള്ള ജനവാസമേഖലകള്‍ക്കും കൃഷിയിടങ്ങള്‍ക്കു ചുറ്റും വനം അതിരിടു ന്നു. പാണക്കാടന്‍ മലയിലാണ് ഇവ കൂടുതലായി തമ്പടിക്കുന്നത്. കൂടാതെ മുളകുവള്ളം, മണ്ണാത്തി, കാഞ്ഞിരംകുന്ന് ഭാഗങ്ങളിലും ആനകളിറങ്ങുന്നു. അമ്പലപ്പാറമുതല്‍ കുരു ത്തിച്ചാല്‍വരെ തൂക്കുവേലി ഒരുങ്ങുന്നുണ്ട്. 1.29 കോടി രൂപ ചെലവില്‍ 16 കിലോമീറ്ററി ല്‍ പ്രതിരോധവേലി നിര്‍മിക്കുന്ന പ്രവൃത്തികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങി. വനാതിര്‍ത്തിയില്‍ 10 കിലോമീറ്ററില്‍ പ്രതിരോധസംവിധാനമായികഴിഞ്ഞു. വനാതിര്‍ ത്തികളിലെ ഏക്കര്‍കണക്കിന് വരുന്ന അടിക്കാടുകളും വെട്ടിനീക്കി. കാട്ടാനകളെ തുര ത്താന്‍ രാപകല്‍ കാവലിരുന്നു. മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ എന്‍. സുബൈറിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റേഞ്ച് ഓപീസര്‍ സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ള 16 ജീവന ക്കാരുമാണ് കാട്ടാനകളെ തുരത്തുന്നത്. മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസിനുകീഴിലുള്ള ദ്രുതപ്രതികരണസേനയും ഇവര്‍ക്ക് സഹായത്തിനായി എത്തിച്ചേരും.

കാട്ടാനയിറങ്ങിയാല്‍ അറിയിക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പും

പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയും അത്യാവശ്യമാണെങ്കില്‍മാത്രം പമ്പ് ആക്ഷന്‍ ഗണ്‍ പ്രയോഗിച്ചുമാണ് ആനകളെ തുരത്താറ്. ഒരുവര്‍ഷം അമ്പതിനായിരും രൂപയുടെ പടക്കം ആനകളെ തുരത്താന്‍ ആര്‍.ആര്‍.ടി. ഉപയോഗിക്കുന്നു. സീസണില്‍ മാസം 10000രൂപയുടെ വരെ പടക്കം വാങ്ങേണ്ടി വരും. ഒമ്പത് തവണ മാത്രമാണ് പെല്ലറ്റ് പ്രയോ ഗിച്ചത്. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് അറിയിക്കാന്‍ എം.എല്‍.എ. ഉള്‍പ്പടെയുള്ള ജനപ്ര തിനിധികളും നാട്ടുകാരും വനപാലകരും അടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു ണ്ട്. വിവരങ്ങള്‍ ഉടനടി ലഭ്യമാകുന്നതിനാല്‍ വനപാലകര്‍ക്കും ആര്‍.ആര്‍.ടിയ്ക്കും കാര്യക്ഷമമായി പ്രശ്നത്തില്‍ ഇടപെടാനും സാധിക്കുന്നു. ഇതിനാല്‍ കാര്‍ഷികവിളകള്‍ ക്കുണ്ടാകുന്ന നാശം കുറയ്ക്കാനും മനുഷ്യജീവന് അപകടമില്ലാതെസംരക്ഷിക്കാനും സാധിക്കുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. കാട്ടാനകള്‍ക്ക് നാട്ടില്‍ തമ്പടിക്കാന്‍ ഇടനല്‍കാതെയുള്ള വനപാലകരുടേയും ആര്‍.ആര്‍.ടിയുടെയും നിതാന്ത ജാഗ്രതയാണ് അപകടകാരികളായ കാട്ടാനകള്‍ ഇവിടെ പിറവികൊള്ളാത്തതിന്റെ കാരണവും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!