കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോവര്‍ ആന്‍ഡ് റേഞ്ചര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ത്രിദിന സഹവാസ ക്യാംപ് നടത്തി. ഗ്രാ മ പഞ്ചായത്തംഗം കെ.ടി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എം.പി.സാദിഖ് അ ധ്യക്ഷനായി. ഇലക്ട്രിക് പോസ്റ്റില്‍ നിന്നും വൈദ്യുതാഘാതമേറ്റ സഹപാഠികളെ അവ സരോചിതമായി രക്ഷപ്പെടുത്തിയ മുഹമ്മദ് സിദാനെ അനുമോദിച്ചു. ജീവിത വെല്ലുവി ളികളെ അതിജീവിച്ച്ചക്രകസേരയിലിരുന്ന് ഉപജീവനത്തിനായി പ്രകൃതി സൗഹൃദ പേനകളും കുടകളും നിര്‍മ്മിക്കുന്ന ഷൗക്കത്ത് എടത്തനാട്ടുകര ഉപഹാരം സമ്മാനിച്ചു. മാനേജര്‍ കല്ലടി റഷീദ്, റോവര്‍ ആന്റ് റേഞ്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.പി നൗഫ ല്‍, പി.ഇ.സുധ,സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ടി. ഖൈറുന്നിസ, പി.ടി. എ വൈസ് പ്രസിഡന്റ് കെ.സാജിത് ബാവ, ബാബു ആലായന്‍, ടി.എം അയ്യപ്പദാസ്, മുനീര്‍ താളിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.