മണ്ണാര്‍ക്കാട് : ജില്ലയിലെ മുഴുവന്‍ നഗരസഭകളിലെയും ബ്ലോക്ക് പഞ്ചായത്തുകളില്‍ നി ന്നുമുള്ള ടീമുകള്‍ മാറ്റുരയ്ക്കുന്ന ജില്ലാ കേരളോത്സവം മണ്ണാര്‍ക്കാട് തുടരുന്നു. കലാ-കായിക ഇനങ്ങളില്‍ മത്സരാര്‍ത്ഥികള്‍ കാഴ്ചവെക്കുന്ന മികവ് ജില്ലാ കേരളോത്സവത്തി ന്റെ മൂന്നാം ദിനത്തെ ശ്രദ്ധേയമാക്കി. ഇന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 198 പോയി ന്റ് നേടി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മുന്നിട്ട് നില്‍ക്കുന്നു. 160 പോയിന്റുമായി പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനത്തും 158 പോയിന്റുമായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.
സ്റ്റേജ് മത്സരങ്ങള്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിവിധ വേ ദികളിലായാണ് നടക്കുന്നത്. ഇന്നലെ വിവിധ വേദികളിലായി നാടോടിനൃത്തം, ഒപ്പന, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, കോല്‍ക്കളി, ദഫ്മുട്ട്, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, കര്‍ണാടക സംഗീതം, വായ്പാട്ട്, വള്ളംകളിപ്പട്ട് തുടങ്ങിയ മത്സരങ്ങള്‍ നടന്നു. സ്റ്റേജ് മത്സ രങ്ങളില്‍ ശേഷിക്കുന്നവ നാളെയും നടക്കും. തിരുവാതിരകളി, സംഘനൃത്തം, കേരള നടനം, മാര്‍ഗംകളി, ഭരതനാട്യം, മോഹിനിയാട്ടം, ഒഡിസി, കഥക്, കുച്ചിപ്പുടി, മണിപ്പൂ രി, ഏകാംഗ നാടകം, മൈം, കഥകളി, ഓട്ടന്‍തുള്ളല്‍, മോണോ ആക്ട്, മിമിക്രി, കഥാ പ്രസംഗം, കവിതാലാപനം, ചെണ്ട, ചെണ്ടമേളം, മദ്ദളം, മൃദംഗം, വയലിന്‍, ഫ്‌ളൂട്ട്, തബല, വീണ, ഗിറ്റാര്‍, ഹാര്‍മോണിയം, സിത്താര്‍ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേ റുക.
എം.ഇ.എസ്. കല്ലടി കോളേജ് മൈതാനത്ത് നടത്തിയ കായിക ഇനങ്ങളിലെ ക്രിക്കറ്റ്, ബാസ്‌ക്കറ്റ് ബോള്‍, കബഡി മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ക്രിക്കറ്റില്‍ ഒറ്റപ്പാലം ടീം ജേതാക്കളായി. വോളിബോളില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്തും വിജയികളായി. കബഡി മത്സരത്തിലെ വനിതാവിഭാഗത്തില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ ഇന്നും തുടരും. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ഗഫൂര്‍ കോല്‍ കളത്തില്‍, മെഹര്‍ബാന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത എന്നിവര്‍ വിജയി കള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. മത്സരങ്ങള്‍ നാളെ സമാപിക്കും.
