അലനല്ലൂര്‍ : വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ സഹപാഠികള്‍ ക്കായി നിര്‍മിച്ചു നല്‍കുന്ന വീട് പദ്ധതിയ്ക്ക് തുക നല്‍കി അലനല്ലൂര്‍ പ്രവാസി കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി. വട്ടമണ്ണപ്പുറം സ്‌കൂളില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ ഥികളും ജി.ഒ.എച്ച്..എസിലെ ആറു വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന മൂന്ന് നിര്‍ധന കുടും ബങ്ങള്‍ക്കാണ് വീടൊരുക്കുന്നത്. സൊസൈറ്റി പ്രസിഡന്റ്് എം.പി.എ ബക്കര്‍ മാസ്റ്റര്‍ പി.ടി.എ വൈസ് പ്രസിഡന്റ് പി.പി ഉമ്മറിന് തുക കൈമാറി. ചടങ്ങില്‍ അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്‌ന സത്താര്‍, ഭവനനിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ സി.മുഹമ്മദാലി, സൊസൈറ്റി വൈസ് പ്രിസിഡന്റ് പി.അലി ഹാജി, ടി.പി ആദം, എം. അബ്ദു മാസ്റ്റര്‍, പി.പി ഹംസ കുട്ടി, സെക്രട്ടറി സി ഷൗക്കത്തലി, കെ.ഷറഫുദ്ദീന്‍, അബ്ദു ള്ള വരവത്ത്, യൂനസ് മഠത്തൊടി, എം.മുഹമ്മദ് കുട്ടി, നഫീസ പടുകുണ്ടില്‍, കൗലത്ത് ചക്കംതൊടി എന്നിവര്‍ പങ്കെടുത്തു.